അഭിറാം കൊലപാതകം; അഭിറാമിന്റെ ബെല്‍റ്റും മൊബൈലും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസില്‍ നിർണായ തെളിവുകള്‍ കണ്ടെത്തി പോലീസ്. അഭിറാമിന്റെ ബെല്‍റ്റും മൊബൈല്‍ ഫോണും കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് തെളിവുകള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രതി ഉമറുമായി പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. അഭിറാം ധരിച്ചിരുന്ന ഷർട്ട്, അഭിറാമിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന വെള്ളിമാല എന്നിവയും കണ്ടെടുത്തു.

കൊലപാതകം നടന്ന പുരയിടത്തിന്റെ തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് കണ്ടെടുത്തത്. കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു സാധനങ്ങളെല്ലാം കണ്ടെത്തിയത്. മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് നിർണായകമായ രേഖകള്‍ കണ്ടെത്താൻ കഴിഞ്ഞത്. മൂന്നു പേരെയും ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചാണ് അഭിറാമിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ബെല്‍റ്റും അഭിറാമിന്റെ മൊബൈല്‍ ഫോണും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതി ഉമറും തെളിവുകള്‍ ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച്‌ പലതവണ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇതിനൊടുവിലാണ് പോലീസ് തെളിവുകള്‍ ശേഖരിച്ചത്.

SUMMARY: Abhiram murder case: Abhiram’s belt, mobile phone, and clothing, among other items, have been recovered

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാര്‍ തടസപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയതായി...

കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാൻഡര്‍ ലത്തീഫ് ഭട്ടിനെ വധിച്ചു

ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു....

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍...

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി...

റഷ്യന്‍ സൈനിക ചരക്കുവിമാനം സൈബീരിയയില്‍ തകര്‍ന്നുവീണു; 19 പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യന്‍ സൈനിക ചരക്കു വിമാനം തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു....

24 ലക്ഷം വസ്തു ഉടമകൾക്ക് ആശ്വാസം; ഇ-ഖാത രേഖകള്‍ വാട്ട്‌സ്ആപ്പ് വഴി സൗജന്യമായി നൽകാൻ ജിബിഎ

ബെംഗളൂരു: നഗരത്തിലെ ഏകദേശം 24 ലക്ഷം വസ്തു ഉടമകൾക്ക് വാട്സ്ആപ്പിലൂടെ സൗജന്യമായി...

ശബരിമല തീർഥാടനം: ഹൈദരാബാദില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ശബരിമല മകരവിളക്ക് തീർഥാടന കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ഹൈദരാബാദിൽ നിന്ന്...

Related Articles

Popular Categories