പിഎം ശ്രീ:വിഷയത്തില്‍ തെറ്റുപറ്റി; തുറന്നുസമ്മതിച്ച്‌ ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് തുറന്നുസമ്മതിച്ച്‌ എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. ഒരു ദുർബല നിമിഷത്തില്‍ സംഭവിച്ച അബദ്ധമായിരുന്നു അതെന്നും അന്ന് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ലെന്നുമാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ബിആർസികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നല്‍കാനും കേന്ദ്രസഹായം ഉറപ്പാക്കാനുമുള്ള സാഹചര്യത്തിലാണ് അന്ന് പദ്ധതിയില്‍ ഒപ്പിട്ടതെന്നും ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു.

അതേസമയം, അധികാരത്തിലെത്തുന്നതിന് മുമ്പ് നിയമസഭയിലടക്കം പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്ത കോണ്‍ഗ്രസും മുസ്ലിം ലീഗും ഇപ്പോള്‍ പദ്ധതിയുടെ വക്താക്കളായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു. ഭരണത്തിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ലീഗിന്റെ സമീപനം സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്നും ടി.പി. രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

ടി.പി. രാമകൃഷ്ണൻ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ സിപിഐ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തെറ്റ് ബോധ്യപ്പെട്ടാല്‍ അത് തുറന്നുപറയാനും തിരുത്താനുമുള്ള രാഷ്ട്രീയ ആർജവം ഇടതുപക്ഷത്തിനുണ്ടെന്നും അത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SUMMARY: PM SHRI: Mistake made in the matter; T.P. Ramakrishnan openly admits it

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപിയില്‍ അവഗണന; പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: ബി.ജെ.പി ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍ പാർട്ടി വിടാനൊരുങ്ങുന്നു....

അനുപാതം കുറയ്ക്കില്ല; എല്‍പിഎസ്ടി സമരക്കാരുമായി ചര്‍ച്ച നടന്നുവെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: എല്‍പിഎസ്ടി സമരക്കാരുമായി ചർച്ചകള്‍ നടന്നുവെന്ന് സ്ഥിരീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രി എൻ...

അഭിറാം കൊലപാതകം; അഭിറാമിന്റെ ബെല്‍റ്റും മൊബൈലും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസില്‍ നിർണായ തെളിവുകള്‍ കണ്ടെത്തി പോലീസ്. അഭിറാമിന്റെ...

വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാര്‍ തടസപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയതായി...

കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാൻഡര്‍ ലത്തീഫ് ഭട്ടിനെ വധിച്ചു

ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു....

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍...

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി...

Related Articles

Popular Categories