പശ്ചിമ ബംഗാള്‍ മുൻ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി തൂങ്ങിമരിച്ച നിലയില്‍

രാംപൂര്‍ഹാട്ട്: പശ്ചിമ ബംഗാള്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) മുതിര്‍ന്ന നേതാവുമായ ആശിഷ് ബാനര്‍ജിയെ ബീര്‍ഭൂം ജില്ലയിലെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാംപൂര്‍ഹാട്ടിലെ വസതിക്ക് സമീപമുള്ള പാര്‍ട്ടി ഓഫീസിലാണ് ഞായറാഴ്ച രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും, മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് എന്ന് സംശയിക്കുന്ന കുറിപ്പ് ലഭിച്ചതായും പോലീസ് അറിയിച്ചു.

കുടുംബാംഗങ്ങളുടെ മൊഴി പ്രകാരം അര്‍ദ്ധരാത്രി വരെ വീട്ടുകാരുമായി സംസാരിച്ചിരുന്ന ആശിഷ്, പിന്നീട് ഉറങ്ങാന്‍ കിടക്കുകയായിരുന്നു. രാവിലെ അയല്‍വാസികളും കുടുംബാംഗങ്ങളും ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് പാര്‍ട്ടി ഓഫീസിന്റെ അടഞ്ഞുകിടന്ന മുറിക്കുള്ളില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് രാംപൂര്‍ഹാട്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 2001 മുതല്‍ 2026 വരെ രാംപൂര്‍ഹാട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എല്‍.എയായിരുന്ന ആശിഷ് ബാനര്‍ജി, മമത ബാനര്‍ജി മന്ത്രിസഭയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ, കൃഷി വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പും പുറത്തുവരുന്നതോടെ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

SUMMARY: Former West Bengal Deputy Speaker Ashish Banerjee found hanging

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ...

മുഖ്യമന്ത്രിക്കെതിരായ ആരോപണം; കളമശേരി പോലീസിന് മുന്നില്‍ ഹാജരായി ആന്റോ അഗസ്റ്റിൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകള്‍ ചമച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ റിപ്പോർട്ടർ...

വിദ്വേഷ പ്രസംഗ കേസ്; തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടി

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ...

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

Related Articles

Popular Categories