ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധി; കോം​ഗോയിൽ എബോള രൂക്ഷം, ഇതുവരെ മരിച്ചത് 2,325 പേർ, പ്രതിരോധ വാക്‌സിനുകൾ ഫലപ്രദമല്ലെന്ന് മുന്നറിയിപ്പ്

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധയെ തുടർന്നുള്ള മരണം 2325 ആയി ഉയർന്നു. രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മാരകമായ എബോള വ്യാപനമായി നിലവിലെ പ്രതിസന്ധി മാറി. 2018-2020 കാലത്തെ 2,287 മരണങ്ങളുടെ റെക്കോർഡാണ് ഈ പകർച്ചവ്യാധി മറികടന്നിരിക്കുന്നത്.

ഇതുവരെ 4,945 സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 101 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ 26 പ്രവിശ്യകളിൽ 6-ലേക്ക് രോഗം പടർന്നുകഴിഞ്ഞു. എബോള റെക്കോർഡ് വേഗതയിലാണ് പടരുന്നത്. ഓരോ 30 മിനിറ്റിലും ഒരാൾ മരിക്കുന്നുണ്ടെന്ന് യുഎൻ മാനുഷിക സഹായ മേധാവി ടോം ഫ്ളെച്ചർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയും രോഗത്തിന്റെ വ്യാപനത്തെ “അസാധാരണം” എന്നാണ് വിശേഷിപ്പിക്കുന്നത്. 2014-2016-ൽ പശ്ചിമാഫ്രിക്കയിൽ ഉണ്ടായ ലോകത്തിലെ ഏറ്റവും വലിയ എബോള പകർച്ചവ്യാധി 1,000 മരണങ്ങൾ എത്താൻ അഞ്ച് മാസമെടുത്തു. എന്നാൽ കോംഗോയിലെ ഈ പകർച്ചവ്യാധി 3 മാസം കൊണ്ട് 2,000 മരണങ്ങൾ കടന്നു. ഫെബ്രുവരി മുതൽ തന്നെ രോഗം കണ്ടെത്താതെ പടർന്നിരിക്കാമെന്നും ഗവേഷകർ സംശയിക്കുന്നു.

സാധാരണ പനി, മലേറിയ പോലെയാണ് എബോള പടർന്നുപിടിക്കുന്നത്. പനി, തലവേദന, കടുത്ത ക്ഷീണം എന്നിവ 2 മുതൽ 21 ദിവസത്തിനുള്ളിൽ കാണാം. രോഗം മൂർച്ഛിക്കുമ്പോൾ ഛർദ്ദി, കടുത്ത വയറിളക്കം, അവയവങ്ങൾ തകരാറിലാകൽ എന്നിവയും രോ​ഗികളിൽ അനുഭവപ്പെട്ട് തുടങ്ങും.
SUMMARY: The deadliest pandemic in history; Ebola outbreak in Congo, 2,325 dead so far, warning that vaccines are ineffective

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ...

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച്‌ നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാല്‍സംഗ കേസ് പത്തനംതിട്ട ജില്ലാ...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി

കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്....

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

Related Articles

Popular Categories