ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി സംഘടിപ്പിച്ചു. രാവിലെ നടന്ന ചടങ്ങില്‍ പ്രസിഡൻ്റ് മോഹൻദാസ് ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലപനത്തെ തുടർന്ന് നാം എല്ലാവരും ഒന്നെന്ന സന്ദേശവുമായി മാനവമൈത്രി റാലി ആരംഭിച്ചു. മുതിര്‍ന്ന അംഗം ആർ വി പിള്ള മഹാത്മാഗാന്ധിയുടെ ചിത്രം കയ്യിലെന്തി നയിച്ച റാലിയില്‍ ഹോളിക്രോസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങ് കർണാടക ഗവൺമെന്റിന്റെ കീഴിലുള്ള കന്നഡ ഡെവലപ്മെൻറ് അതോറിറ്റിയുടെ സെക്രട്ടറി ഡോ. സന്തോഷ് ഹനാഗിൽ ഉദ്ഘാടനം ചെയ്തു. കന്നട പഠന ക്ലാസിലെ രണ്ടാം ബാച്ച് പരീക്ഷ എഴുതി പാസായ എല്ലാ വിദ്യാർഥികൾക്കും അദ്ദേഹം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു കന്നട പഠിപ്പിക്കുന്ന, അധ്യാപകരായ ത്രിവേണി ശ്രീനിവാസ് , കല്പന പ്രദീപ് എന്നിവരെ അഭിനന്ദിച്ചു, പ്രസിഡൻ്റ് പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി. കെ. ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു ട്രഷറർ. എ കെ രാജൻ നന്ദി പറഞ്ഞു ആർ. വി. പിള്ള, വൈസ് പ്രസിഡൻ്റ് പ്രദീപ് പി പി. ജോയിൻ്റ് സെക്രട്ടറി. കെ വി. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥിക്ക് ഉപകാരം നൽകി
തുടർന്ന് അസോസിയേഷൻ അംഗങ്ങള്‍ നടത്തിയ കലാപരിപാടികൾ അരങ്ങേറി തിരുവാതിരക്കളി, കുച്ചുപ്പിടി, നൃത്തനൃത്യങ്ങൾ, പാട്ട് പരിപാടി എന്നിവനടന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി നടത്തിയ കലാകായിക മത്സരങ്ങളിൽ വിജയികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും കമ്മറ്റി അംഗങ്ങളും, ഐശ്വര്യ രാജൻ, സൗന്ദര്യ രാജൻ, കവിത കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
SUMMARY: Thipasandra Friends Association organized Manavamaitri rally
















