ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് താലൂക്കിലെ ചിക്കബാണവാര ഗുഡ്ഡെ ബസവപുരയില്‍ അച്ഛനെയും നാല് വയസ്സുള്ള മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുംകുരു ജില്ലയിലെ കുനിഗല്‍ സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ അഭിനന്ദന്‍, മകന്‍ യദുവീര്‍ (5) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ അഭിനന്ദന്റെ ഭാര്യ ഹരിണി പോലീസ് ഹെല്‍പ്പ് ലൈനില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൂവരും ഒരു ബന്ധുവിന്റെ വീട്ടില്‍ പോയിരുന്നതായും ഞായറാഴ്ച വൈകുന്നേരം തിരിച്ചെത്തിയതായും അവര്‍ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഉണര്‍ന്നപ്പോഴാണ് ഭര്‍ത്താവും മകനും അവശരായി കിടക്കുന്നതാണ് കണ്ടത്.
ഹരിണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ സംശയാസ്പദമായ ഘടകങ്ങള്‍ ഉണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും ബെംഗളൂരു നോര്‍ത്ത്-വെസ്റ്റ് ഡിവിഷന്‍ ഡിസിപി നാഗേഷ് ഡിഎല്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായിമാറ്റിയിട്ടുണ്ട്.
കേസില്‍ പോലീസ് ഹരിണിയെ ചോദ്യം ചെയ്തു വരികയാണ്. ഫോറന്‍സിക് തെളിവുകള്‍, സിസിടിവി സംവിധാനം, മൊബൈല്‍ ഫോണുകള്‍, കുടുംബാംഗങ്ങളുടെ മൊഴികള്‍ എന്നിവയും പോലീസ് പരിശോധിച്ചുവരികയാണ്.
SUMMARY: A father and his four-year-old son were found dead under mysterious circumstances in Chikkabanavara
















