ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയില്‍ മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ സഞ്ചരിച്ച സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗോവയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ദേശീയപാത 48-ല്‍ അയ്മംഗല പോലീസ് സ്റ്റേഷൻ പരിധിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.
ബെംഗളൂരു ബന്നാർഘട്ട റോഡിലെ യൂണിവേഴ്സല്‍ നഴ്സിംഗ് കോളേജിലെ 53 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. പരുക്കേറ്റ 26 പേരില്‍ 19 പേർ മലയാളി വിദ്യാർഥിനികളാണ്. അപകടം നടന്നയുടൻ തന്നെ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. സംഭവത്തില്‍ അയ്മംഗല പോലീസ് കേസെടുത്ത് തുടർനടപടികള്‍ സ്വീകരിച്ചു വരുന്നു.
SUMMARY: Bus carrying Malayali nursing students meets with accident in Karnataka: 2 dead, 26 injured
















