ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ അനൂജ് പാട്ടീലിനെ പോലീസ് വെടിവെച്ച് പിടികൂടി. തിങ്കളാഴ്ച രാവിലെ ഹെബ്രി പോലീസ് പരിധിയിൽ പ്രതിയെ കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

പോലീസ് പറയുന്നതനുസരിച്ച്, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനൂജ് പാട്ടീൽ പോലീസുകാരെ ആക്രമിക്കുകയും കോളൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ വിനയ്‌യുടെ സർവീസ് തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് തോക്കുപയോഗിച്ച് പോലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതോടെയാണ് കുന്ദാപുര എസ്.ഐ നഞ്ജ നായക് ആത്മരക്ഷയ്ക്കായി വെടിവെച്ചത്. പ്രതിയുടെ കാലിലാണ് വെടിയേറ്റത്.

പരുക്കേറ്റ അനൂജ് പാട്ടീലിനെ ഉഡുപ്പി അജ്ജരക്കാട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഗുണ്ടാസംഘാംഗമാണെന്നും 2017 മുതൽ ഒളിവിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ ഇയാൾക്കെതിരെ മക്കോക്ക ഉൾപ്പെടെയുള്ള കേസുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 11 ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 10 എണ്ണം ആയുധ നിയമവുമായി ബന്ധപ്പെട്ടതാണെന്നും പോലീസ് പറഞ്ഞു.

ഡേവിഡ് ഡിസൂസയെ വധിക്കാൻ ഷൂട്ടർമാരെ ഏർപ്പാടാക്കിയത് അനൂജ് പാട്ടീലാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. കേസിൽ നേരത്തെ തന്നെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ബുക്ക് ബ്രഹ്മയിൽ മലയാള സെഷനുകൾക്ക് മികച്ച പ്രതികരണം

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ മലയാളം...

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഷാർജ: മലയാളി ബാലിക ഷാര്‍ജയിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് വീണ്...

Related Articles

Popular Categories