കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചില്ല; വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച്‌ സിജെപി

ഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി (സിജെപി) വീണ്ടും സമരത്തിനൊരുങ്ങുന്നു. ജന്തര്‍ മന്തര്‍ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25ന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇതില്‍ പ്രതിഷേധിച്ച്‌ സെപ്റ്റംബര്‍ 5ന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്നും സിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 5ന് ഇന്ത്യാ ഗേറ്റില്‍ ആരംഭിക്കുന്ന സമരം തുടര്‍ന്ന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് നീങ്ങും.

നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെയും പോലീസ് ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളുടെയും കുടുംബങ്ങളും യുവാക്കളുടെ സംഘടനകളും യുവാക്കളും സമരത്തില്‍ പങ്കാളികളാകുമെന്നാണ് കരുതുന്നതെന്നും സിജെപി വ്യക്തമാക്കി.

”സിജെപി ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണു സമരം വീണ്ടും തുടങ്ങാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ യുവാക്കള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നടത്തിയ പുരോഗതി വിലയിരുത്തിയശേഷമായിരുന്നു തീരുമാനം. പൊതുജനങ്ങള്‍ക്കു മുന്നില്‍ വാഗ്ദാനങ്ങള്‍ നല്‍കി, ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വാക്കു പാലിക്കാന്‍ തയാറായിട്ടില്ല.

ഇക്കാര്യത്തില്‍ സിജെപിക്ക് ആശങ്കയുണ്ട്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനു പകരം, സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുകയാണ്. ഓഗസ്റ്റ് 18ന്, രാജ്യത്താകമാനം വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ പട്ടിക സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സിജെപിക്ക് എഴുതി തയാറാക്കി നല്‍കിയ വാക്കുകളും പാലിച്ചിട്ടില്ല.” സിജെപി ആരോപിച്ചു.

SUMMARY: Central Government failed to keep its word; CJP announces fresh protest

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

പിണറായിക്കും റിയാസിനും നിർണായകം; സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി:  സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി...

റോഡുകളിലെ കുഴികൾ കണ്ടെത്താൻ എഐ; ബെംഗളൂരുവിലെ വടക്കൻ മേഖലയിൽ കണ്ടെത്തിയത് 14,393 കുഴികൾ

ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ അവസ്ഥ കൃത്രിമബുദ്ധി സാങ്കേതികവിദ്യ...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

റോഡുകളിലെ കുഴികൾ കണ്ടെത്താൻ എഐ; ബെംഗളൂരുവിലെ വടക്കൻ മേഖലയിൽ കണ്ടെത്തിയത് 14,393 കുഴികൾ

ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ അവസ്ഥ കൃത്രിമബുദ്ധി സാങ്കേതികവിദ്യ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന്, വൈകുന്നേരത്തോടെ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

കൊങ്കൺ റെയിൽവേയിൽ സമയമാറ്റം; ഒക്ടോബർ 21 മുതൽ മംഗളയും നേത്രാവതിയും പുതിയ സമയക്രമത്തിൽ

മംഗളൂരു: കൊങ്കൺ റെയിൽവേ പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ഒക്ടോബർ...

കാൻസർ മരുന്നുകളുടെ വില കുത്തനെ കുറയും; നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര...

Related Articles

Popular Categories