കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിയ 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനമായ ഡല്‍ഹി. മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടർന്ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വൃത്തങ്ങള്‍ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. തിങ്കളാഴ്ചയാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് മാറ്റിയത്.

വഴിതിരിച്ചുവിട്ട 15 വിമാനങ്ങളില്‍ 12 എണ്ണം ജയ്പൂരിലേക്കും രണ്ട് എണ്ണം ചണ്ഡിഗഢിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. ജയ്പൂരിലേക്ക് തിരിച്ചുവിട്ട 12 വിമാനങ്ങളില്‍ മൂന്നെണ്ണം അന്താരാഷ്ട്ര സർവീസുകളായിരുന്നു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹിയിലെ മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്ക് യെല്ലോ അലർട്ടും നല്‍കിയിരുന്നു. സൗത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, ഷഹ്ദര, സെൻട്രല്‍ ഡല്‍ഹി, നോർത്ത് ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ന്യൂഡല്‍ഹി, സൗത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, നോർത്ത് വെസ്റ്റ് ഡല്‍ഹി, നോർത്ത് ഡല്‍ഹി എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് ശക്തമായ മഴ ലഭിച്ചു.കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

SUMMARY: Heavy rain; 15 flights bound for Delhi airport diverted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബയോകോണിന്റെ മാതൃക; പൊതുഗതാഗതം തിരഞ്ഞെടുത്തത് 1,500-ലേറെ ജീവനക്കാർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം...

Related Articles

Popular Categories