ടി പി കേസിലെ അഭിഭാഷകനെ മാറ്റി; സുപ്രീംകോടതിയില്‍ ഇനി പുതിയ വക്കീല്‍

ഡൽഹി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറല്‍ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനല്‍ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരില്‍ ഒരാളെ കേസില്‍ ഹാജരാക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനം.

ഇതിനിടെ ടി. പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി ഉള്‍പ്പടെ ഏഴ് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 13 വർഷത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണെന്നും, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ജാമ്യ ഹർജി വേഗത്തില്‍ കേള്‍ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.

എന്നാല്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാൻ കൂടുതല്‍ സമയം വേണമെന്ന് കെ കെ രമ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മൂന്ന് ആഴ്ചത്തേക്ക് മാറ്റിയത്. രണ്ട് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കാൻ രമയോട് കോടതി നിർദേശിച്ചു. കേസില്‍ സംസ്ഥാന സർക്കാരിനായി സ്റ്റാഡിംഗ് കോണ്‍സല്‍ സുല്‍ഫിക്കർ അലി പി.എസ് ഹാജരായി.

SUMMARY: Lawyer in TP case replaced; new counsel to appear in Supreme Court

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പത്ത് ദിവസത്തെ ദസറ ദർശൻ ടൂർ പാക്കേജുമായി കര്‍ണാടക ആര്‍ടിസി 

ബെംഗളൂരു: ദസറയോടനുബന്ധിച്ച് പ്രത്യേക പാക്കേജ് ടൂറുകളൊരുക്കി കർണാടക ആർടിസി. കുറഞ്ഞ ചെലവിൽ...

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

എറണാകുളം: എറണാകുളം നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന്...

ബെംഗളൂരു മലയാളി ഫോറം ക്രിക്കറ്റ് ടൂർണമെന്റ് 25ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നഗരത്തിലെ മലയാളി...

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള 10 വിമാന സർവീസുകൾ...

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ....

ബെംഗളൂരുവിൽ കുടിവെള്ള ദുരുപയോഗം; 721 നിയമലംഘനങ്ങൾ കണ്ടെത്തി, 36.05 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ കുടിവെള്ളം അനധികൃതമായി ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയുന്നതിനായി പരിശോധന...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും; എല്‍ഡിഎഫ് പിന്തുണക്കും

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്...

Related Articles

Popular Categories