മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ; 250ലധികം ഇന്ത്യക്കാരെ കാണാതായി,​ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു 

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 157 ആയി. അപകടത്തിൽ 250-ലധികം ഇന്ത്യക്കാർ ഉൾപ്പെടെ 750-ലധികം ആളുകളെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8:37-ന് ടിബറ്റ് മേഖലയിലുണ്ടായ ഭൂകമ്പമാണ് പ്രളയത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ ജനപ്രതിനിധി സഭയെ അറിയിച്ചു. ഭൂചലനത്തിന് വെറും മൂന്ന് മിനിറ്റുകൾക്ക് ശേഷമാണ് പ്രളയമുണ്ടായത് എന്നതിനാൽ ഇത് ഒരു ഹിമപാതം മൂലമാകാം ദുരന്തമുണ്ടാക്കിയതെന്ന നിഗമനത്തിലാണ് അധികൃതർ. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു.

ഭോട്ടെകോശി നദിയിലൂടെ കുതിച്ചൊഴുകിയ പ്രളയജലം അതിർത്തി ജില്ലകളായ റസുവയെയും ധാഡിങിനെയും ആണ് പ്രധാനമായും ബാധിച്ചത്. ചൈന-ടിബറ്റ് അതിർത്തിയിലുണ്ടായ മണ്ണിടിച്ചിലും ലഹെണ്ഡ നദിയിലെ ജലനിരപ്പ് ഉയർന്നതും കാരണം റസുവയിലെ തിമൂരെയിൽ വെച്ച് ഭോട്ടെ കോശി വഴി വെള്ളം തൃശൂലി നദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു എന്ന് പ്രകൃതിദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ജലത്തിന്റെ കുത്തൊഴുക്കിൽ തിമൂരെ, സ്യാഫ്രു ബേസി എന്നീ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. വലിയ രീതിയിലുള്ള ചെളിയും വെള്ളവും വന്ന് കെട്ടിടങ്ങളും വാഹനങ്ങളും തകർക്കുന്നതും ആളുകൾ ജീവരക്ഷാർത്ഥം ഓടുന്നതും ചൈനീസ് അതിർത്തിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ പ്രളയം കാഠ്മണ്ഡുവിൽ നിന്നും 70 മുതൽ 200 കിലോമീറ്റർ വരെ അകലെയുള്ള നുവാകോട്ട്, ചിത്വാൻ, ഗോർഖ, തനാഹു, നവൽപരാസി ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗയ്രോങ് അതിർത്തിയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂർണമായും സ്തംഭിച്ചു.

നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെ ആണ് കാണാതായത്. കാണാതായവരിൽ 133 ഇന്ത്യൻ പൗരന്മാരും 37 പ്രവാസി ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. കാണാതായ ഇന്ത്യക്കാരിൽ കൂടുതലും കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോയവരാണ്. സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷനിലെ അംഗങ്ങളായ 77 പേർ ഇമിഗ്രേഷൻ ഓഫീസിലുണ്ടായിരുന്നുവെന്നും അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫൗണ്ടേഷൻ അറിയിച്ചു. ഇവിടുത്തെ ജീവനക്കാരെക്കുറിച്ചും യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കി. കാണാതായവരിൽ 37 പേർ തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശികളാണ്.പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും ഇതുവരെ നൂറോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പരിക്കേറ്റ മുപ്പതോളം പേർ കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

അതേസമയം, മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം  പുറപ്പെടുവിച്ചിട്ടുണ്ട്. പ്രളയജലം താഴേക്ക് ഒഴുകിയെത്തുന്നത് അതിർത്തി പങ്കിടുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ ബിഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലെയും നദീതട പ്രദേശങ്ങൾ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇൻഡോ-നേപ്പാൾ അതിർത്തിയിലൂടെയും ഗണ്ഡക് നദിയുടെ തീരങ്ങളിലൂടെയും ഉള്ള ഗ്രാമങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കാൻ വെസ്റ്റ് ചമ്പാരൻ ജില്ലാ മജിസ്‌ട്രേറ്റ് തരൺജോത് സിങ് നിർദ്ദേശം നൽകി. സ്ഥിതി നേരിടാൻ പശ്ചിമ ചമ്പാരൻ, മുസാഫർപുർ തുടങ്ങിയ ഇടങ്ങളിലായി ഒൻപത് എൻ.ഡി.ആർ.എഫ് സംഘങ്ങളെ ബിഹാറിൽ വിന്യസിച്ചു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിർത്തി ജില്ലകളായ മഹാരാജ്ഗഞ്ച്, കുശിനഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.
SUMMARY: Nepal trembles in lightning flood; More than 250 Indians are missing and the death toll exceeds 150

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

സ്ററോക്ക്‌ഹോം: സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സ്മാരക...

സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്‌ ആരംഭിച്ചു

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് 'ചലോ...

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

Related Articles

Popular Categories