ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി 4,000 രൂപ കവർന്ന കേസിൽ മൂന്ന് പേരെ സുബ്രഹ്മണ്യപുര പോലീസ് അറസ്റ്റ് ചെയ്തു. 27ന് പുലർച്ചെയായിരുന്നു സംഭവം. മൂന്ന് പേരെയും അറസ്റ്റ് ചെയ്തതോടെ സമാനമായ അഞ്ച് കേസുകൾക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു.

കോലാറിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഷെയ്ഖ് മൗസ് (25), സയ്യിദ് അഫ്രീദുള്ള (21), മുഹമ്മദ് സാദിഖ് (21) എന്നിവരാണ് അറസ്റ്റിലായത്. ഷെയ്ഖ് മൗസ് ഇന്റർനെറ്റ് സേവനദാതാവിന്റെ ജീവനക്കാരനും അഫ്രീദുള്ള കാർ മെക്കാനിക്കും സാദിഖ് തെരുവുകച്ചവടക്കാരനുമാണ്.

ഓർഡർ വിതരണം ചെയ്ത് കടയിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരനെ ഗുബ്ബലാല മെയിൻ റോഡിന് സമീപം സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന 4,000 രൂപ കവർന്ന് സംഘം രക്ഷപ്പെട്ടു.

രാതിയുടെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യപുര പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അടുത്ത ദിവസം തന്നെ മൂന്ന് പേരെയും പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികളിൽ നിന്ന് ഒരു സ്കൂട്ടർ, കത്തി, 1,000 രൂപ പണം, നാല് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 1.5 ലക്ഷം രൂപ വരും.

അറസ്റ്റിലായ പ്രതികൾക്ക് സുബ്രഹ്മണ്യപുര, ജയനഗർ, കോണനകുണ്ടെ, കുമാരസ്വാമി ലേഔട്ട്, തലഘട്ടപുര പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അഞ്ച് മറ്റ് കേസുകളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം തുടരുകയാണ്.
SUMMARY: Delivery employee robbed; Three people were arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നീറ്റ് പ്രതിഷേധം; വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്.ഐ.ആറുകള്‍ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി. ഡൽഹിയിലടക്കം രാജ്യത്തെ...

കുറ്റ്യാടിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ 30 പേർക്ക് പരുക്കേറ്റു....

സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഈ മാസം 28-ന്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38തദ്ദേശ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം; വിദഗ്ദ്ധ സമിതി സ്ഥലത്ത്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രിംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി....

നേപ്പാള്‍ മിന്നല്‍പ്രളയം: മരണസംഖ്യ 1,000 കടന്നു

കാഠ്മുണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,000 കടന്നതായി നേപ്പാളിലെ ദുരന്ത...

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം; ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: യു.എസിലെ കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്മോർട്ടം...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും വർധനവ്. ഇന്ന് പവന് 120 രൂപ...

Related Articles

Popular Categories