ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. തന്റെ 39മത് വയസിലാണ് മെസിയുടെ വിരമിക്കല്‍. ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരമാണ് ബൂട്ടഴിച്ചത് . അര്‍ജന്റീനയെ മൂന്ന് തവണ ലോകകപ്പ് ഫെെനലിലെത്തിച്ച മെസി റെക്കോര്‍ഡുകളുടെ കൂടി രാജാവായിരുന്നു. 21 വർഷം നീണ്ട കരിയറിനാണ് അങ്ങനെ അവസാനമായിരിക്കുന്നത്. കളിച്ച മത്സരങ്ങളിലെല്ലാം മാന്ത്രിക പ്രകടനങ്ങൾ കാഴ്ചവച്ച മെസി, കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസ് കീഴടക്കിയാണ് അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നത്.
അര്‍ജന്റീനക്കായി 2022ലെ ലോകകപ്പ് നേടുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. 2026ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ മെസിക്ക് ആയെങ്കിലും ഫൈനലില്‍ കിരീടം നേടാന്‍ സാധിച്ചില്ല.207 മത്സരങ്ങളിൽ 125 ഗോൾ നോടിയ മെസി 2008 ഒളിമ്പികസിൽ സ്വർണം, 2021,2024 കോപ്പ അമേരിക്കയിൽ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി
‘ഫൈനല്‍ കഴിഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിട്ടും, അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവും, ഞാന്‍ ദേശീയ ടീമില്‍നിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… എന്നെ വേദനിപ്പിച്ചതും ഇനിയും ഉള്ളില്‍ വേദിപ്പിക്കുന്നതുമായ ഒരു തീരുമാനമായിരുന്നു അത്, എങ്കിലും ഇതാണ് കൃത്യമായ സമയമെന്ന് ഞാന്‍ മനസ്സിലാക്കുന്നു’, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മെസി കുറിച്ചു. കിരീടങ്ങളുടെ നാളുകളിൽ അല്ല, അതിനുമുൻപും ടീമിനായി എല്ലാം നൽകി. ടീമിനായി ഇനിയും നൽകാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നു. ടീമിനെ ഇനിയും പിന്തുണയ്ക്കും. മോശം സമയങ്ങളിൽ കൂടുതലായി ഒപ്പമുണ്ടാകും. അവസ്മരണീയമായ എല്ലാ ഓർമകളെയും ഒപ്പം കൂടി മടങ്ങുന്നു. മുറിവേൽപ്പിക്കുന്ന തീരുമാനമാണെന്നും എന്നാൽ ഉചിതമായ സമയമാണ്. 20 വർഷത്തെ സ്നേഹത്തിന് നന്ദിയെന്നും മെസി കൂട്ടിച്ചേർത്തു.
SUMMARY: Messi retired from international football
















