കാഠ്മുണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,000 കടന്നതായി നേപ്പാളിലെ ദുരന്ത നിവാരണ സേന അറിയിച്ചു. നേപ്പാള്‍ ദുരന്ത നിവാരണ ഏജൻസി നല്‍കിയ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച അവിടെ 987 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 583 വിദേശികള്‍ ഉള്‍പ്പെടെ 3,916 പേരെ കാണാതായിട്ടുമുണ്ട്. ചൈന ഇതുവരെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 16 മരണങ്ങളാണ് തിബറ്റില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നേപ്പാളി അധികൃതരുടെ കണക്കനുസരിച്ച് ഇതുവരെ കുറഞ്ഞത് 11,814 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡുകളും പാലങ്ങളും തകർന്നതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍നിന്ന് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മലയാളികള്‍ അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ് നല്‍കി.
നേപ്പാളില്‍ ഏകദേശം 65,000 പേർക്ക് അടിയന്തരമായി കുടിവെള്ളം, ശുചിത്വം, ആരോഗ്യ-ശുചിത്വ സംവിധാനങ്ങള്‍ എന്നിവ ആവശ്യമായി വരുന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഗ്വിറോങ് മേഖലയില്‍ മഴയും മോശം കാലാവസ്ഥയും തുടരാൻ സാധ്യതയുണ്ടെന്ന് ചൈനീസ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സമീപത്തെ തടാകത്തിലെ ജലനിരപ്പ് ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തല്‍.
SUMMARY: Nepal Flash Floods: Death Toll Crosses 1,000
















