ബെംഗളൂരു: യശ്വന്തപുരയില്‍ നിന്നും പാലക്കാട് വഴി സര്‍വീസ് നടത്തുന്ന മംഗളൂരു പ്രതിവാര എക്സ്പ്രസില്‍ (16565/ 16566) എ.സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ആകെയുള്ള 16ൽ നിന്ന് ഇരുപതാക്കിയാണ് കോച്ചുകള്‍ വര്‍ധിപ്പിച്ചത്. നിലവിൽ ഒരു സെക്കൻഡ് എസി, 2 തേഡ് എസി എന്നിവയാണ് ഉണ്ടായിരുന്നത്. 2 സെക്കൻഡ് എസി, 5 തേഡ് എസി, 7 സ്ലീപ്പർ, 4 ജനറൽ, 1 ലഗേജ് റാക്ക് എന്നിങ്ങനെയാണ് പുതുക്കിയ കോച്ചുകളുടെ എണ്ണം. അധിക കോച്ചുകളുമായുള്ള സർവീസ് 13ന് ആരംഭിക്കും.
SUMMARY: Four additional coaches in the Yeswantapura-Mangaluru train via Palakkad
SUMMARY: Four additional coaches in the Yeswantapura-Mangaluru train via Palakkad
















