കൊച്ചി: റോഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും യാത്രക്കാരോടും കാല്‍നടയാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടാണ് എംവിഡി പരിശോധന ശക്തമാക്കുന്നത്.
പിസിസി ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന ബസ് ഉടമകള്‍ക്കെതിരെയും കർശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 7,500 രൂപ പിഴ ഈടാക്കുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
എംവിഡി അടുത്തിടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭൂരിഭാഗം ബസ് ജീവനക്കാരുടെയും കൈവശം പിസിസി സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് പരിശോധനകളും നടപടികളും കൂടുതല്‍ കർശനമാക്കാൻ തീരുമാനിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്നതിനുമായാണ് നിർബന്ധിത പിസിസി വ്യവസ്ഥ നടപ്പിലാക്കുന്നത്.
SUMMARY: MVD makes Police Clearance Certificate mandatory for private bus employees
















