തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,285 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,14,280 രൂപയായും ഉയർന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമായിരുന്നു വില. ഒറ്റ ദിവസത്തില്‍ പവന് 1,040 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയിലും വിലയില്‍ തുടർച്ചയായ മാറ്റങ്ങള്‍ ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
SUMMARY: Gold rate is increased
















