ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സമാപിച്ചു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 20-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. ലോകം പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചു നിൽക്കുകയും അസാധ്യം എന്ന് വിധിയെഴുതുകയും ചെയ്യുന്നിടത്താണ് ദൈവത്തിൻ്റെ അത്ഭുതകരമായ സാധ്യതകൾ ആരംഭിക്കുന്നതെന്ന് സമാപന ദിന സംയുക്ത  ആരാധനയിൽ
കർണാടക സ്റ്റേറ്റ് ഐപിസി പ്രസിഡൻ്റ് പാസ്റ്റർ ഡോ.വർഗ്ഗീസ് ഫിലിപ്പ് പ്രസ്താവിച്ചു.

പാസ്റ്റർ സജി ചക്കുംചിറ അധ്യക്ഷനായിരുന്നു. പാസ്റ്റർ ബി.മോനച്ചനും പ്രസംഗിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകി.

നാല് ദിവസമായി നടന്ന കൺവെൻഷനിൽ പാസ്റ്റർമാരായ കെ.കെ. മാത്യൂ നിലമ്പൂർ , ബിമോനച്ചൻ കായംകുളം , ഡോ. എബി പീറ്റർ കോട്ടയം എന്നിവർ പ്രസംഗിച്ചു . ക്രിസ്‌തീയ ഗായകൻ ബ്രദർ. റ്റിബിൻ തങ്കച്ചനൊടൊപ്പം ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

കൺവെൻഷനിൽ സുവിശേഷയോഗം, ഉപവാസ പ്രാർഥന, സോദരി സമാജം സമ്മേളനം , യുവജനങ്ങൾക്കായി പ്രത്യേക ഉണർവ് യോഗം,സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം എന്നിവ നടത്തി. ബെംഗളുരു സെന്റർ വൺ ഐപിസി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും സംയുക്ത ആരാധനയിലും തിരുവത്താഴ ശുശ്രൂഷയിലും പങ്കെടുത്തു.പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർ സജി ചക്കുംചിറ (സെൻ്റർ സെക്രട്ടറി), പാസ്റ്റർ സാബു ജോൺ ( പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകി.
SUMMARY: The IPC Bengaluru Centre One Convention has concluded.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വ്യാജ മരുന്ന് കേസ്; 16 മരുന്ന് ലൈസൻസുകൾ റദ്ദാക്കി, എട്ട് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കർണാടക...

പോക്‌സോ കേസ് പ്രതിയായ അധ്യാപകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

ബെംഗളൂരു: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ അധ്യാപകൻ എസ്.പി. ഓഫീസ്...

സി-ഡോട്ടിൽ ഓണാഘോഷം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ കേന്ദ്ര ഗവണ്മെന്റ് ടെലികോം റിസർച്ച് സ്ഥാപനമായ സി-ഡോട്ടിലെ...

കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും; വരൾച്ചയും കസ്തൂരിരംഗൻ റിപ്പോർട്ടും പ്രധാന ചർച്ചയായേക്കും

ബെംഗളൂരു: കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും....

ബെംഗളൂരു സെൻട്രൽ ജയിലിൽ ‘ബേക്കറി ഓൺ വീൽസ്’; തടവുകാർ തയ്യാറാക്കുന്ന പലഹാരങ്ങൾ ഇനി നഗരത്തിലെത്തും

ബെംഗളൂരു: പരപ്പന അഗ്രഹാരയിലെ ബെംഗളൂരു സെൻട്രൽ ജയിലിൽ തടവുകാർക്ക് തൊഴിൽപരിശീലനം നൽകുന്നതിനും...

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ മരിച്ചു. കോട്ടയം,...

കനത്ത മഴ; ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല...

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

Related Articles

Popular Categories