ബെംഗളൂരു: പൊതുഗതാഗത ബസ് നിരക്ക് വർധനയ്ക്കൊപ്പം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി.) വിവിധ ബസ് പാസുകളുടെ നിരക്കുകളും വർധിപ്പിച്ചു. ദിവസേന ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരെയും പ്രതിവാര, പ്രതിമാസ പാസ് ഉപയോഗിക്കുന്നവരെയും പുതിയ നിരക്ക് വർധന ബാധിക്കും.
പ്രതിദിന പാസ് 80 രൂപയിൽ നിന്നും100 ഉം പ്രതിവാര പാസ് 350 രൂപയിൽ നിന്നും.420 ഉം പ്രതിമാസ പാസ്1,200 രൂപയിൽ നിന്ന് 1,500 ഉം മാണ് വർദ്ധിച്ചത്. പ്രതിദിന പാസിന് 20 രൂപയും പ്രതിവാര പാസിന് 70 രൂപയും പ്രതിമാസ പാസിന് 300 രൂപയുമാണ് വർധനവ് . ഇതോടെ പ്രതിമാസ പാസ് ഉപയോഗിക്കുന്ന യാത്രക്കാർക്ക് പ്രതിവർഷം 3,600 രൂപയുടെ അധിക ചെലവുണ്ടാകും.
നഗരത്തിലെ വിദ്യാർഥികൾ, ജീവനക്കാർ, ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാർ എന്നിവരാണ് ബസ് പാസുകളെ പ്രധാനമായും ആശ്രയിക്കുന്നത്. യാത്രാച്ചെലവ് നിയന്ത്രിക്കാൻ പ്രതിമാസ പാസ് ഉപയോഗിക്കുന്നവർക്കും പുതിയ നിരക്ക് അധിക ബാധ്യത സൃഷ്ടിക്കും. ബസ് സർവീസുകളുടെ പ്രവർത്തനച്ചെലവ്, ഇന്ധനവില, ജീവനക്കാരുടെ ചെലവുകൾ തുടങ്ങിയവയാണ് പൊതുവെ നിരക്ക് വർധനയ്ക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
SUMMARY: BMTC Bus pass fares have increased
















