മുൻ ഇന്ത്യൻ ഹോക്കി താരത്തിന്റെ വീട്ടിൽ മോഷണം; ഒളിമ്പിക് സ്വർണ മെഡലും നഷ്ടപ്പെട്ടു

ബെംഗളൂരു: മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ എം.എം. സോമയ്യയുടെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം. 1980-ലെ മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം നേടിയ സ്വർണ മെഡലുൾപ്പെടെ നാല് അന്താരാഷ്ട്ര മെഡലുകൾ മോഷ്ടാക്കൾ കവർന്നതായി റിപ്പോർട്ട്. ന്യൂ തിപ്പസന്ദ്രയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒക്ടോബർ 28-ന് പുലർച്ചെയായിരുന്നു സംഭവം. രാവിലെ 7.15 ഓടെ അയൽവാസി സോമയ്യയുടെ വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ട് അദ്ദേഹത്തെ വിവരമറിയിക്കുകയായിരുന്നു. അയൽപക്കത്തെ സിസിടിവി ദൃശ്യങ്ങളിൽ രണ്ട് അപരിചിതർ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നത് വ്യക്തമാണ്. ഒരാൾ നീല ഷർട്ടും മറ്റൊരാൾ ചുവന്ന ഷർട്ടുമാണ് ധരിച്ചിരുന്നത്.

രാജ്യത്തിന്റെ എട്ടാമത്തെ ഒളിമ്പിക് ഹോക്കി കിരീടമായ 1980-ലെ മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു എം.എം. സോമയ്യ.  കൂടാതെ മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലെ മൂന്ന് മെഡലുകളും നഷ്ടപ്പെട്ടിട്ടുണ്ട്: 1982-ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിലെ വെള്ളി, 1986-ലെ സിയോൾ ഏഷ്യൻ ഗെയിംസിലെ വെങ്കലം, 1982-ലെ ആംസ്റ്റർഡാം ചാമ്പ്യൻസ് ട്രോഫിയിലെ മറ്റൊരു വെങ്കലം എന്നിവയാണ് അവ. ഇതിന് പുറമെ മറ്റ്  30,000 രൂപയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ആകെ 3.53 ലക്ഷം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായാണ് പോലീസ് കണക്ക്.

1984-ലെ ലോസ് ഏഞ്ചൽസ്, 1988-ലെ സിയോൾ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും രണ്ടാമത്തെ ടൂർണമെന്റിൽ ദേശീയ ടീമിനെ നയിക്കുകയും ചെയ്തു. രണ്ട് ലോകകപ്പുകൾ, രണ്ട് ഏഷ്യൻ ഗെയിംസുകൾ, രണ്ട് ഏഷ്യ കപ്പുകൾ, മൂന്ന് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകൾ എന്നിവയും അദ്ദേഹത്തിന്റെ കരിയറിലുണ്ട്. ഇന്ത്യൻ ഹോക്കിക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി 1985-ൽ അദ്ദേഹത്തിന് അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
SUMMARY: Ex-Indian hockey star’s house burglarized; The Olympic gold medal was also lost

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോ​ർ​മു​സി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ...

കർണാടക പ്രീ-സ്കൂൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം: 25,000 സ്ഥാപനങ്ങൾ പൂട്ടുമെന്ന ആശങ്കയിൽ സംഘടന

ബെംഗളൂരു: കർണാടകയിലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന 25,000-ത്തിലധികം പ്രീ-സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി...

സംഘമിത്ര കർണാടക കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സംഘമിത്ര കർണാടകയുടെ കെ.ആർ. പുരം ഭാഗിന്റെ പ്രാഥമിക പുനഃസംഘടന യോഗം...

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 8, 9 തീയതികളിൽ

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ നവംബർ...

ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. തൃശൂർ...

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടനടി റദ്ദാക്കണം: ഹൈക്കോടതി

കൊച്ചി: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കണമെന്ന്...

കുവൈറ്റില്‍ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ഒരാളുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി: മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 11പേർക്ക്...

വിമുക്തഭടന്മാര്‍ക്കായി നവംബര്‍ ആറിന് മെഗാ തൊഴില്‍ മേള

തിരുവനന്തപുരം: വിമുക്തഭടന്മാരെ സിവിലിയൻ തൊഴില്‍ മേഖലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി,...

Related Articles

Popular Categories