അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷം നീട്ടും; നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സായുധ സേനകളിൽ നിയമിതരാകുന്ന അഗ്നിവീറുകളുടെ സേവനകാലാവധി രണ്ട് വർഷം കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ നിലവിലുള്ള നാല് വർഷത്തെ സേവനകാലാവധി ആറ് വർഷമായി ഉയരും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. സംയുക്‌ത സേനാമേധാവി എന്‍.എസ്‌ രാജാ സുബ്രമണിയാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌.

4 വർഷം മുൻപാണു സേനയിൽ അഗ്നിവീറുകളെ ആദ്യമായി റിക്രൂട്ട് ചെയ്തത്. നാവികസേനയിൽ പ്രവേശനം നേടിയ ആദ്യ സംഘം ഈ മാസം 21നു കാലാവധി പൂർത്തിയാക്കും. വ്യോമസേനയിൽ നിന്നുള്ള ആദ്യ സംഘം ഡിസംബർ 21നും കരസേനയിലെ ആദ്യ അഗ്നിവീർ സംഘം ഡിസംബർ 31നും കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് നിർണായക തീരുമാനം .ഇതോടെ അഗ്നിവീറുകളുടെ കരാര്‍ കാലാവധി നാലില്‍നിന്ന്‌ ആറുവര്‍ഷമാകും. ‘സെക്കന്‍ഡ്‌ ടൂര്‍ ഓഫ്‌ ഡ്യൂട്ടി’ എന്ന്‌ വിളിക്കപ്പെടുന്ന ഭേദഗതി നിര്‍ദേശം അംഗീകരിച്ചാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതുപ്രകാരം ആറുവര്‍ഷത്തെ സേവനത്തിനുശേഷം യോഗ്യരും താല്‌പര്യമുള്ളവരുമായ അഗ്നിവീറുകളെ സ്‌ഥിരപ്പെടുത്താന്‍ വ്യവസ്‌ഥയുണ്ടാകും.

നിലവിലെ അഗ്നിപഥ്‌ പദ്ധതി പ്രകാരം കരസേന, നാവികസേന, വ്യോമസേന എന്നിവയിലേക്ക്‌ 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികളെയാണ്‌ അഗ്നിവീറുകളായി നിയമിക്കുന്നത്‌. നാലുവര്‍ഷത്തെ സേവനത്തിനുശേഷം ഓരോ ബാച്ചിലെയും 25 ശതമാനം പേരെ മെരിറ്റ്‌ അടിസ്‌ഥാനത്തില്‍ സായുധ സേനയിലെ സ്‌ഥിരം കേഡറിലേക്ക്‌ ഉള്‍പ്പെടുത്തുകയും ബാക്കി 75 ശതമാനം പേര്‍ സിവിലിയന്‍ ജീവിതത്തിലേക്ക്‌ മടങ്ങുകയുമാണ്‌ ചെയ്യുന്നത്‌. ഈ 75 ശതമാനം വരുന്ന അഗ്നിവീറുകള്‍ക്കാണ്‌ ‘സെക്കന്‍ഡ്‌ ടൂര്‍ ഓഫ്‌ ഡ്യൂട്ടി’ എന്നപേരില്‍ സേവനകാലാവധി രണ്ടുവര്‍ഷത്തേക്ക്‌ കൂടി നീട്ടിനല്‍കുക.

അഗ്നിവീറുകളുടെ കാലാവധി നീട്ടാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ശിപാര്‍ശയും റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. പതിനായിരക്കണക്കിനു സൈനികര്‍ ഒരുമിച്ചു വിരമിക്കുന്നതു പ്രതിസന്ധിക്കു കാരണമാകുമെന്ന സാഹചര്യത്തിലാണു കാലാവധി നീട്ടുന്നതു സജീവമായി പരിഗണിച്ചത്‌. നാലു വര്‍ഷമാണ്‌ അഗ്നിവീറുകളുടെ കാലാവധി. ഇതിനുശേഷം 25 ശതമാനം പേരെ മാത്രമാണു സൈന്യത്തില്‍ തുടരാന്‍ അനുവദിക്കുക. ഇതു വര്‍ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശയും അന്തിമ പരിഗണനയിലുണ്ട്‌. ദൗത്യത്തില്‍ മരിക്കുന്ന അഗ്നിവീറുകള്‍ക്കു സാധാരണ സൈനികരെപ്പോലെ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നു 2023ല്‍ പാര്‍ലമെന്ററി സ്‌ഥിരം സമിതി ശിപാര്‍ശ ചെയ്‌തിരുന്നു.
നിലവില്‍ ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപയില്‍ തുടങ്ങി നാലാം വര്‍ഷത്തില്‍ 40,000 രൂപവരെ ലഭിക്കും. ശമ്പളത്തില്‍നിന്ന്‌ 30 ശതമാനം തുക കുറയ്‌ക്കുകയും അതിന്‌ തുല്യമായ തുക കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക നിധിയിലേക്ക്‌ നിക്ഷേപിക്കുകയും ചെയ്യുന്നു. നാലുവര്‍ഷത്തിനുശേഷം മടങ്ങുന്നവര്‍ക്ക്‌ നികുതിരഹിതമായ 11.71 ലക്ഷം രൂപയും സ്‌കില്‍ സര്‍ട്ടിഫിക്കറ്റും 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ലഭിക്കുമെങ്കിലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമല്ല.
SUMMARY: Agniveer’s tenure will be extended by two years; Center with a decisive announcement

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരത്ത് വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വര്‍ക്കല സ്വദേശി മരിച്ചു....

ഓപ്പറേഷന്‍ തൂഫാന് അഞ്ചുമാസം; 15,515 പേര്‍ അറസ്റ്റില്‍, 14,369 കേസുകള്‍, 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'ഓപ്പറേഷൻ...

റേഷൻ കാർഡ് ഇ-കെ.വൈ.സി. പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന്

ബെംഗളൂരു: കർണാടകയിൽ റേഷൻ കാർഡ് ഗുണഭോക്താക്കൾ ഇ-കെ.വൈ.സി. നടപടികൾ പൂർത്തിയാക്കേണ്ട അവസാന...

ശ്രീ അയ്യപ്പ ആയുർവേദ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു 

ബെംഗളൂരു: അയ്യപ്പ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ജാലഹള്ളിയിൽ ആരംഭിച്ച...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറിനെതിരെ ഇന്ത്യാ മുന്നണി ഇന്ന്...

ചെന്നിത്തലക്ക് അമിത് ഷായുടെ അഭിനന്ദനം; ഓപറേഷൻ തൂഫാന് കേന്ദ്ര ഫണ്ട് നൽകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി...

അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ...

ഹോ​ർ​മു​സി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ...

Related Articles

Popular Categories