എസ്.ഐ.ആർ.; വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കാനുള്ള യാത്രയുമായി പ്രകാശ്‌രാജ്

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് നടത്തുന്ന 10 ദിവസത്തെ ‘SIR റെസിസ്റ്റൻസ് ടൂർ’ (SIR Resistance Tour) പര്യടനത്തിന് തുടക്കം. കർണാടകയിലെ കലബുറഗിയിൽ നാടോടികളുടെ കോളനിയായ രാമനഗറിൽ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണു യാത്ര ആരംഭിച്ചത്. സംസ്ഥാനത്തെ ചേരിപ്രദേശങ്ങൾ, പിന്നാക്ക വിഭാഗങ്ങളുടെ കോളനികൾ തുടങ്ങിയ ഇടങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരാനും തെളിവുകൾ ശേഖരിക്കാനുമാണ് പര്യടനം. 

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരോ Absentee, Shifted, Dead, Duplicate (ASDDO) വിഭാഗങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടവരോ ആയ സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുക. ചേരികളിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലും ഉദ്യോഗസ്ഥർ നടത്തുന്ന നടപടികളിലെ അനീതി ജനങ്ങളിലെത്തിക്കുക എന്നിവയാണ് ലക്ഷ്യമെന്നും ശേഖരിക്കുന്ന തെളിവുകളും വിവരങ്ങളും ക്രോഡീകരിച്ച് സെപ്റ്റംബർ 30-ന് ബെംഗളൂരുവിൽ നടക്കുന്ന റൗണ്ട് ടേബിൾ കോൺഫറൻസിൽ അവതരിപ്പിക്കുമെന്നും തുടർന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.

സാമൂഹിക പ്രവർത്തകരായ കെ.നീല, മീനാക്ഷി ബാലി, കെ.എൽ.അശോക്, ലക്ഷ്മൺ മണ്ഡലഗേര, രേണുക സിംഗെ തുടങ്ങിയവരാണു പ്രകാശ് രാജിനെ യാത്രയിൽ അനുഗമിക്കുന്നത്.
SUMMARY: S.I.R.; Prakash Raj embarks on a journey to meet and gather evidence from those excluded from the voters’ list.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാമ്പത്തിക തിരിമറി കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്‍മാന്റെ അറസ്റ്റിന് അനുമതി

കോഴിക്കോട്: സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ...

ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണമെന്ന് ആവശ്യം

കോഴിക്കോട്: ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന കമ്മറ്റി...

വായുമലിനീകരണം കാരണം കാഴ്ചപരിധി കുറഞ്ഞു; ചെന്നൈയിലിറങ്ങേണ്ട വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: ചെന്നൈ വിമാനത്താവളത്തിലെ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് റായ്പൂരിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ...

ഡല്‍ഹി ബേങ്ക് ഓഫ് ബറോഡ ശാഖയിലെ ബോംബ് ഭീഷണി; വ്യാജമെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ഡൽഹി സെൻട്രലിലെ സൻസദ് മാർ​ഗിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിൽ...

ദീപാവലി ആഘോഷം; ബെംഗളൂരുവിൽ പടക്കാപകടങ്ങളിൽ 51 പേർക്ക് കണ്ണിന് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 51 പേർക്ക്...

കന്നഡ പഠിക്കൂ… കർണാടകയുമായി ഹൃദയബന്ധം സ്ഥാപിക്കൂ!; സൗജന്യ കന്നഡ പഠന ക്ലാസുകളുടെ പുതിയ ബാച്ച് നവംബർ 22 മുതൽ

ബെംഗളൂരു: കർണാടകയിൽ താമസിക്കുന്ന കന്നഡേതര ഭാഷക്കാർക്ക് കന്നഡ ഭാഷ പഠിക്കാനും നാടിന്റെ...

കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചിയിലെ ഡി ജെ പാർട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പോലീസിന് തിരിച്ചടി. പോലീസ്...

കൊല്ലം ചിതറയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം ചിതറയില്‍ കൊല്ലായില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി...

Related Articles

Popular Categories