ശശിധരൻ കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയടക്കം ഇടത്-വലത് നേതാക്കളുടെ പേരുകൾ; പേജിന്റെ ചിത്രം പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപ സതീശന്‍ വാങ്ങിയെന്നാണ് ഡയറിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി ഡി സതീശന്റെ പേരുള്ളത്. ചില നേതാക്കളുടെ പേരിനു നേരെ ശരിയടയാളം ഇട്ടിട്ടുണ്ട്.

നേരത്തെ തന്നെ ശശിധരൻ കർത്തയുടെ ഡയറിയ്ക്കകത്ത് രാഷ്ട്രീയഭേദമന്യേ നേതാക്കൾക്ക് പണം നൽകിയതിന്റെ രേഖകളുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. രാഷ്ട്രീയ നേതാക്കൾ, അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമവുമായി ബന്ധപ്പെട്ടവർ എന്നിവരുൾപ്പെടെയുള്ള പേരുകളാണ് ഡയറിയിൽ ഉള്ളത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേരും ഇതിലുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വി.എസ് അച്യുതാനന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, ഷിബു ബേബി ജോൺ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ അടക്കമുളള ഇടത് വലത് നേതാക്കളുടെ പേരുകളാണ് ഡയറിയിലെ പേജിലുളളത്. പണം നൽകിയ ആളുകളുടെ പേരും എത്ര പണം എന്ന് നൽകിയെന്നുമാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബിജെപി നേതാക്കളുടെ പേര് ഷോണ്‍ പുറത്ത് വിട്ട ലിസ്റ്റില്‍ ഇല്ല.

എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ എസ് എഫ് ഐ ഒ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ എന്ന പേരിലാണ് ഷോണ്‍ ഈ രേഖ പുറത്തുവിട്ടത്. സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എന്‍ട്രികള്‍ അടങ്ങിയ പേജ് എന്നപേരിലാണ് ഷോണ്‍ ജോര്‍ജ് ഇതു പങ്കുവെച്ചത്.

അതേസമയം പുറത്തുവന്ന ഡയറി കുറിപ്പിന്റെ ആധികാരികത വ്യക്തമാക്കാൻ ഷോൺ ജോർജ് തയ്യാറായില്ല. തനിക്ക് മറ്റൊരു ഓൺലൈൻ മാധ്യമത്തിന്റെ പക്കൽനിന്നാണ് രേഖ ലഭിച്ചതെന്നാണ് ഷോൺ ജോർജ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
SUMMARY: Shone George released the names of LDF and LDF leaders including the Chief Minister in Sasidharan Karta’s diary.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം: കൊ​ല്ല​ത്ത് ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വില്ലേജ് ഓഫിസർ...

18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; കാബ് ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: യാത്രയ്ക്കിടെ 18കാരിയെ ലൈംഗികമായി ഉപദ്രവിക്കുകയും കാറിനുള്ളിൽ തടഞ്ഞുവെക്കുകയും ചെയ്തെന്ന പരാതിയിൽ...

കേരളസമാജം കെ. ആര്‍. പുരം സോണ്‍ പൊന്നോണ സംഗമം 27 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍. പുരം സോണ്‍ സംഘടിപ്പിക്കുന്ന പൊന്നോണ...

വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ, മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ്‌  ജില്ലകളിൽ...

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

കൊച്ചി: ആലുവ കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു. തീയണക്കാൻ ശ്രമം തുടരുകയാണ്....

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റര്‍ സ്ഥാപനങ്ങളുടെ സിഇഒ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍...

‘മിന്നല്‍, സ്വിഫ്റ്റ് ‘ കെഎസ്‌ആർടിസി ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം; കത്ത് നല്‍കി അബിൻ വര്‍ക്കി എംഎല്‍എ

തിരുവനന്തപുരം: കെഎസ്‌ആർടിസി മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ്...

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ജീവനക്കാരൻ്റെ മര്‍ദ്ദനം: നടപടിയെടുത്തില്ലെന്ന് ആരോപണം

കൊല്ലം: കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരനെ സ്കൂള്‍ ജീവനക്കാരൻ എച്ചില്‍ കൈകൊണ്ട് കരണത്തടിച്ചെന്ന്...

Related Articles

Popular Categories