കൊച്ചി: ആലുവ കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു. തീയണക്കാൻ ശ്രമം തുടരുകയാണ്. അങ്കമാലിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വീട്ടു സാധനങ്ങളുമായി പോയ വാഹനത്തിനാണ് തീപിടിച്ചത്. ആലുവയില്‍ പ്രവർത്തിക്കുന്ന അഗർവാള്‍ ഇൻഡസ്ട്രീസിന്റെ പാഴ്സല്‍ സർവീസ് വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
കമ്പനിപ്പടിയില്‍ മെട്രോയുടെ 106ാം നമ്പർ പില്ലറിന് സമീപമാണ് വാഹനത്തിന് തീപിടിച്ചത്. സംഭവസ്ഥലത്ത് നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് തീയണക്കാൻ ശ്രമം തുടരുകയാണ്. ദേശീയപാത മുഴുവനായും സ്തംഭിച്ച അവസ്ഥയിലാണ്. വാഹനത്തിന് തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല.
SUMMARY: A moving vehicle caught fire in Aluva
















