വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ, മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ്‌  ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

ഇന്ന് ഉച്ച കഴിഞ്ഞാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴ പെയ്തു തുടങ്ങിയത്. പ്രധാനമായും മലയോര മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് മഴ ശക്തമായത്. ഈ ജില്ലകളിൽ വിശേഷിച്ച് ജില്ലകളുടെ മലയോര മേഖലകളിൽ ഇന്ന് രാത്രി അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കേണ്ടതും മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള ഇത്തരം റോഡുകളിൽ ഇന്ന് രാത്രി പൂർണ്ണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യേണ്ടതാണ്. മേൽ പരാമർശിച്ച ജില്ലകളിൽ താലൂക്ക് എമർജൻസി ഓപ്പേറഷൻസ് സെന്ററുകൾ പൂർണ്ണസജ്ജമായി ഇരിക്കേണ്ടതും ഓരോ മണിക്കൂർ ഇടവേളകളിലും വില്ലേജുകളിലെ മഴ വിവരങ്ങൾ ശേഖരിക്കേണ്ടതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയേയും അറിയിക്കേണ്ടതുമാണ്.

മലയോര മേഖലയിലും, പെട്ടെന്ന് വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും അടിയന്തരമായി ക്യാമ്പുകൾ തയ്യാറാക്കി വെക്കേണ്ടതും മുൻകൂറായി മാറ്റി താമസിപ്പിക്കേണ്ടവരെ മാറ്റി ദശമിപ്പിക്കുകയും ചെയ്യേണ്ടതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസർമാർ എന്നിവർ അടിയന്തരമായി ക്യാമ്പുകൾ തയ്യാറാക്കിയ വിവരം ജനങ്ങളെ വിവിധ മാർഗങ്ങളിലൂടെ ജനങ്ങളെ അറിയിക്കേണ്ടതും മുൻകൂറായി മാറ്റി രാത്രിക്ക് മുന്നോടിയായി തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്ക് കൈമാറേണ്ടതുമാണ്. അർദ്ധ രാത്രി മഴ ശക്തിപ്പെടുന്നതിനായി കാത്തിരിക്കുന്നത് ഒഴിവാക്കേണ്ടതും ജനങ്ങളെ പരിഭ്രാന്തരാക്കാതെ ഏറ്റവും അപകട മേഖകളിൽ ഉള്ളവരെ മുൻകൂറായി മാറ്റുകയുമാണ് വേണ്ടത്.

മേൽ സൂചിപ്പിച്ച ജില്ലകളിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ മഴയോ കാറ്റോ ശക്തിപ്പെടുകയോ ജലനിരപ്പ് ഉയരുകയോ ചെയ്യുന്ന സാഹചര്യം പോലീസ്നിരീക്ഷിക്കേണ്ടതും കണ്ട്രോൾ റൂം വഴി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കേണ്ടതുമാണ്. അഗ്നിശമനരക്ഷാസേന പൂർണ്ണ സജ്ജമായി ഇരിക്കേണ്ടതും സിവിൽ ഡിഫൻസ്, ആപ്‍ദ മിത്ര സേനകളെയും സജ്ജമാക്കി നിർത്തേണ്ടതാണ്. മഴ സാധ്യത മുന്നറിയിപ്പ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാത്ത വിധം പ്രചരിപ്പിക്കാനും സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തേണ്ടതാണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം: കൊ​ല്ല​ത്ത് ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വില്ലേജ് ഓഫിസർ...

18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; കാബ് ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: യാത്രയ്ക്കിടെ 18കാരിയെ ലൈംഗികമായി ഉപദ്രവിക്കുകയും കാറിനുള്ളിൽ തടഞ്ഞുവെക്കുകയും ചെയ്തെന്ന പരാതിയിൽ...

കേരളസമാജം കെ. ആര്‍. പുരം സോണ്‍ പൊന്നോണ സംഗമം 27 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍. പുരം സോണ്‍ സംഘടിപ്പിക്കുന്ന പൊന്നോണ...

ശശിധരൻ കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയടക്കം ഇടത്-വലത് നേതാക്കളുടെ പേരുകൾ; പേജിന്റെ ചിത്രം പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി...

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

കൊച്ചി: ആലുവ കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു. തീയണക്കാൻ ശ്രമം തുടരുകയാണ്....

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റര്‍ സ്ഥാപനങ്ങളുടെ സിഇഒ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍...

‘മിന്നല്‍, സ്വിഫ്റ്റ് ‘ കെഎസ്‌ആർടിസി ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം; കത്ത് നല്‍കി അബിൻ വര്‍ക്കി എംഎല്‍എ

തിരുവനന്തപുരം: കെഎസ്‌ആർടിസി മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ്...

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ജീവനക്കാരൻ്റെ മര്‍ദ്ദനം: നടപടിയെടുത്തില്ലെന്ന് ആരോപണം

കൊല്ലം: കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരനെ സ്കൂള്‍ ജീവനക്കാരൻ എച്ചില്‍ കൈകൊണ്ട് കരണത്തടിച്ചെന്ന്...

Related Articles

Popular Categories