തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപ സതീശന്‍ വാങ്ങിയെന്നാണ് ഡയറിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി ഡി സതീശന്റെ പേരുള്ളത്. ചില നേതാക്കളുടെ പേരിനു നേരെ ശരിയടയാളം ഇട്ടിട്ടുണ്ട്.
നേരത്തെ തന്നെ ശശിധരൻ കർത്തയുടെ ഡയറിയ്ക്കകത്ത് രാഷ്ട്രീയഭേദമന്യേ നേതാക്കൾക്ക് പണം നൽകിയതിന്റെ രേഖകളുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. രാഷ്ട്രീയ നേതാക്കൾ, അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമവുമായി ബന്ധപ്പെട്ടവർ എന്നിവരുൾപ്പെടെയുള്ള പേരുകളാണ് ഡയറിയിൽ ഉള്ളത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേരും ഇതിലുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വി.എസ് അച്യുതാനന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, ഷിബു ബേബി ജോൺ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ അടക്കമുളള ഇടത് വലത് നേതാക്കളുടെ പേരുകളാണ് ഡയറിയിലെ പേജിലുളളത്. പണം നൽകിയ ആളുകളുടെ പേരും എത്ര പണം എന്ന് നൽകിയെന്നുമാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബിജെപി നേതാക്കളുടെ പേര് ഷോണ്‍ പുറത്ത് വിട്ട ലിസ്റ്റില്‍ ഇല്ല.
എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ എസ് എഫ് ഐ ഒ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ എന്ന പേരിലാണ് ഷോണ്‍ ഈ രേഖ പുറത്തുവിട്ടത്. സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എന്‍ട്രികള്‍ അടങ്ങിയ പേജ് എന്നപേരിലാണ് ഷോണ്‍ ജോര്‍ജ് ഇതു പങ്കുവെച്ചത്.
അതേസമയം പുറത്തുവന്ന ഡയറി കുറിപ്പിന്റെ ആധികാരികത വ്യക്തമാക്കാൻ ഷോൺ ജോർജ് തയ്യാറായില്ല. തനിക്ക് മറ്റൊരു ഓൺലൈൻ മാധ്യമത്തിന്റെ പക്കൽനിന്നാണ് രേഖ ലഭിച്ചതെന്നാണ് ഷോൺ ജോർജ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
SUMMARY: Shone George released the names of LDF and LDF leaders including the Chief Minister in Sasidharan Karta’s diary.
















