തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നു. വിസ്മയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ലൂക്ക’യിലൂടെ ശ്രദ്ധ നേടിയ അരുൺ ബോസ് സംവിധാനം ചെയ്യും. പ്രമുഖ താരങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടൻ ആരംഭിക്കും.
രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. വരത്തൻ, വൈറസ്, റൈഫിൾ ക്ലബ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും.
സാമുവൽ ഹെൻറിയാണ് ഛായാഗ്രഹണം. മഹേഷ് ഭുവനേന്ദ് ചിത്രസംയോജനം നിർവഹിക്കും. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം. ആഷിഖ് എസ് പ്രൊഡക്ഷൻ ഡിസൈനർ, സമീറ സനീഷ് വസ്ത്രാലങ്കാരം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ കൺട്രോളർ സജി സി ജോസഫ്.
SUMMARY: Vismaya Mohanlal in the lead role; The third film of S Cube Films is ready
















