ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ആറിന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ സഹപൈലറ്റിനെയാണ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനി സസ്പെൻഡ് ചെയ്തത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മദ്യം കഴിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പൈലറ്റിനെ വിമാനത്തിൽ നിന്ന് മാറ്റുകയായിരുന്നു.
വിമാനം പറത്താൻ പൈലറ്റ് അയോഗ്യനാണെന്ന് കണ്ടെത്തിയതോടെ പകരം ജീവനക്കാരെ ക്രമീകരിക്കുന്നതുവരെ വിമാനം വൈകി. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ.) വിവരമറിയിക്കുകയും പൈലറ്റിനെതിരേ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ഇപ്പോൾ സസ്പെൻഷൻ നടപടിയുണ്ടായത്.
SUMMARY: The pilot of the plane that was about to fly ‘hit fit’, the flight service was suspended; Pilot suspended again in Air India
















