കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും, കെ.എസ്.എഫ്.ഡി.സി തലപ്പത്ത് പ്രേംകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് സർക്കാർ. കവിയും അധ്യാപകനും എഴുത്തുകാരനുമായ കൽപറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും. സെക്രട്ടറിയായി എം.പി സുരേന്ദ്രൻ. കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തിനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും നിയമിച്ചു. നാടക-സാംസ്കാരിക രംഗത്ത് ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹേമന്ത്കുമാർ വൈസ് ചെയർമാനാകും. സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യമായ എൻ. വി. പ്രദീപ്കുമാറാണ് പുതിയ സെക്രട്ടറി.

രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫ. പ്രകാശ് മൂർത്തിയാണ് കേരള ലളിതകലാ അക്കാദമിയുടെ പുതിയ ചെയർമാൻ. ചിത്രകലാ രംഗത്തെ പ്രമുഖനായ ടി. ആർ. ഉദയകുമാർ വൈസ് ചെയർമാനായും, വൈക്കം എം. കെ. ഷിബു സെക്രട്ടറിയായും ചുമതലയേൽക്കും.

നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദി സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. ഗോത്രവിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോൻ വൈസ് ചെയർമാനാകും.

നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്‍റെ (KSFDC) ചെയർമാനായും, സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷറഫ് വൈസ് ചെയർമാനായും ചുമതലയേൽക്കും. പ്രേംകുമാർ മുൻപ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനും വൈസ് ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്.

കേരള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ ഇന്നലെ സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍.ടി.ചാക്കോ,സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചത്.

SUMMARY: New leadership for cultural institutions in Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വടകര എം.ഡി.എം.എ കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി, സംഭവം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഇന്ന് രാവിലെ...

സ്വർണവിലയിൽ ഇടിവ്; ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ്...

കള്ളക്കടൽ പ്രതിഭാസം; തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ഇന്ന് കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്. ഇന്ന്...

മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; ഇ​ട​ത് പാ​ര്‍​ട്ടി​ക​ൾ ഇ​ന്ന് മു​ത​ല്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങും

ന്യൂഡല്‍ഹി: മുഖ്യതി​രഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അതിശക്തം....

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്...

ഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​വാ​ദ​ത്തെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചോ​ദ്യം ചോ​ദി​ച്ച പാ​കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്...

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് നേരെ വിദ്യാര്‍ഥികളുടെ...

നന്ദിനി പാലിന് വില വര്‍ധിപ്പിച്ചേക്കും 

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ...

Related Articles

Popular Categories