കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 521 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കായികതാരങ്ങളായ യോഗ്യരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഓൺലൈനായി ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം. നവംബർ 11 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

അക്വാറ്റിക്സ്- 60, ആർച്ചറി -3, അത്ലറ്റിക്സ്- 101, ബാഡ്മിന്റൺ- 5, ബാസ്കറ്റ്ബോൾ -16, ബോഡി ബിൽഡിങ്- 11, ബോക്സിങ്- 20, ഫുട്ബോൾ- 22, ജിംനാസ്റ്റിക്സ് -12, ഹാൻഡ്ബോൾ -12, ഹോക്കി- 15, ജൂഡോ -16, കബഡി -27, കരാട്ടെ -17, ഷൂട്ടിങ്- 53, തായ്ക്വോണ്ടോ-14, വോളിബോൾ- 20, വാട്ടർ സ്പോർട്സ് -20, വെയ്റ്റ് ലിഫ്റ്റിങ് -19, വുഷു- 20, ഗുസ്തി -26, യോഗ -12 എന്നിങ്ങനെയാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ.

ഹെഡ് കോൺ​സ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കോൺ​സ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് പാസായിരിക്കണം. അതിന് പുറമേ നിർ​ദേശിച്ചിരിക്കുന്ന കായികനേട്ടങ്ങളും ഉണ്ടായിരിക്കണം. അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ, ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവർ, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികച്ച സ്ഥാനം നേടിയവർ, ജൂനിയർ ദേശീയതല മത്സരങ്ങളിൽ സ്വർണം അല്ലെങ്കിൽ വെള്ളി മെഡൽ നേടിയവർ തുടങ്ങിയവർക്ക് ഹെഡ് കോൺസ്റ്റബിൾ വിഭാഗത്തിൽ അപേക്ഷിക്കാം. കോൺസ്റ്റബിൾ തസ്തികയിലേക്ക് ദേശീയതല മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ, സ്കൂൾ ദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടിയവർ, എന്നിവർക്ക് അപേക്ഷിക്കാം. 2024 സെപ്തംബർ 30 മുതൽ 2026 സെപ്തംബർ 30 വരെയുള്ള കായികനേട്ടങ്ങളാവും പരി​ഗണിക്കുക.

എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം തന്നെ rect.crpf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • അതിലെ CRPF സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ആവശ്യമായ വിവരങ്ങൾ നൽകുക.
  • ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ആവശ്യമെങ്കിൽ നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കുക.
  • ഫോം സമർപ്പിച്ച് സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുക.

SUMMARY: Opportunity for sportspersons: 521 Constable posts in CRPF.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

ഇൻസ്റ്റാഗ്രാം പെണ്‍കുട്ടികള്‍ക്കുള്ള ആപ്പ്: വീണ്ടും വിവാദ പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍ ഡിസി: ഇൻസ്റ്റഗ്രാം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്ലാറ്റ്‌ഫോമാന്നെന്ന വിവാദ വാദം ആവർത്തിച്ച്‌...

Related Articles

Popular Categories