ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന് നഗരത്തിലെ വായുഗുണനിലവാര സൂചിക (AQI) 120നും 135നും ഇടയിൽ രേഖപ്പെടുത്തി. കണക്കുകൾ പ്രകാരം വായുവിന്റെ ഗുണനിലവാരം ‘മോശം’ (Poor) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
നഗരത്തിലെ വാഹനഗതാഗതത്തിലെ വർധനയും റോഡുകളിലെ പൊടിയുമാണ് വായുമലിനീകരണത്തിന് പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരേ തോതിലുള്ള മലിനീകരണമല്ല രേഖപ്പെടുത്തിയിരിക്കുന്നത്.
ബി.ടി.എം. ലേഔട്ട് മേഖലയിലാണ് ഉയർന്ന മലിനീകരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ എ.ക്യു.ഐ 130ന് മുകളിലെത്തിയതയാണ് റിപ്പോർട്ട് അതേസമയം ബി.ഡബ്ല്യു.എസ്.എസ്.ബി പ്രദേശങ്ങളിലും പീന്യയിലും എ.ക്യു. ഐ ഏകദേശം 65–85 പരിധിയിലായിരുന്നു.
ബെംഗളൂരുവിലെ വായുഗുണനിലവാരം കാലാവസ്ഥ, വാഹനഗതാഗതം, റോഡിലെ പൊടി തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് പ്രദേശങ്ങൾക്കിടയിൽ മാറാം. അതിനാൽ നഗരത്തിന്റെ ശരാശരി മാത്രം ഉപയോഗിച്ച് എല്ലാ പ്രദേശങ്ങളുടെയും വായുഗുണനിലവാരം ഒരുപോലെയാണെന്ന് വിലയിരുത്താനാകില്ല.
മറ്റൊരു തത്സമയ വായുഗുണനിലവാര സേവനമായ ‘ഐ.ക്യു.എയർ’ (IQAir) കണക്കുകൾ പ്രകാരം, ബെംഗളൂരുവിന്റെ എ.ക്യു.ഐ നിലവാരം ഇന്നലെ ഉച്ചയോടെ 104 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
SUMMARY: Air pollution in Bengaluru is a cause for concern; AQI has risen to 135.
















