അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവത്തിന് പിന്നില്‍ ഭീകരാക്രമണ നീക്കമുണ്ടായിരുന്നെന്ന് യുഎഇ സ്ഥിരീകരിച്ചു. സംഭവവുമായി നടത്തിയ അന്വേഷണത്തില്‍ സഹപൈലറ്റ് ഭീകരപ്രവർത്തനം നടത്താൻ ശ്രമിച്ചതായി കണ്ടെത്തിയതായി യുഎഇ ഫെഡറല്‍ പ്രോസിക്യൂട്ടർ കൗണ്‍സിലർ ഡോ. ഹമദ് സൈഫ് അല്‍ ഷംസി അറിയിച്ചു.
കോക്‌പിറ്റിനുള്ളില്‍ വെച്ച് പൈലറ്റിനെ കോ-പൈലറ്റ് ‘ക്രാഷ് ആക്‌സ്’ (അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന കോടാലി) ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്‌തു. തൻ്റെ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നു പൈലറ്റിന് നേരെ ആക്രമണം നടത്തി നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമമെന്നും ഡോ. ഹമദ് സൈഫ് അല്‍ ഷംസി വിശദീകരിച്ചു.
SUMMARY: Attack on Flydubai flight: UAE confirms it as an ‘act of terror’
















