തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് പാർട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് കൈമാറി. സ്വകാര്യ കാരണങ്ങളാണ് രാജിവയ്ക്കാൻ കാരണെന്നാണ് വിവരം. ശ്രീലേഖയുടെ രാജി വൻ തിരിച്ചടിയാണ് ബിജെപിക്ക് നല്‍കാൻ പോകുന്നത്. നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിത രാജി സമര്‍പ്പണം. മേയർ വി വി രാജേഷിന്റെ ഓഫിസിലാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.
SUMMARY: R. Sreelekha resigns as municipal councillor.















