കൊച്ചി: സിഎംആർഎല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തില്‍ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ ടി, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇ.ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നേരത്തെ സർക്കാർ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു പോരാ, എഫ്‌ഐആർ രജിസ്റ്റർ ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിർദേശം. ഇതോടെ, പിണറായി വിജയൻ, വീണ ടി, ഭർത്താവും മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പ്രതികളാകും.
പിണറായി വിജയൻ, പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ തെളിവുണ്ടെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം. പ്രാഥമിക അന്വേഷണം നടത്താതെ കേസെടുക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. കേസില്‍ പ്രാഥമിക അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. എന്നാല്‍ ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
SUMMARY: Setback for Pinarayi Vijayan and Mohammed Riyas; High Court orders registration of FIR and an investigation
















