ഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു, ജന്തർമന്ദർ പ്രതിഷേധം ഇന്ന്; ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹം

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പ്രതിഷേധം ഇന്ന്. രാവിലെ പത്ത് മണിക്ക് ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.  കേക്രോച്ച് ജനതാപാര്‍ട്ടിക്ക് പുറമേ എസ്എഫ്ഐയും എഐഎസ്എഫും ഐസയും എഎസ്എപിയും പ്രതിഷേധത്തില്‍ പങ്കുചെരുന്നുണ്ട്.

സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നിർണായകനീക്കവുമായി ഡൽഹി പോലീസ്. പ്രതിഷേധവേദിയായ ജന്തർ മന്ദറിന് സമീപത്ത് ഇന്റർനെറ്റ് സേവനങ്ങൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തുമണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് സസ്‌പെൻഡ് ചെയ്യുന്നത്.

ഡൽഹിയിലേക്കുള്ള യാത്രകൾ നിയന്ത്രിക്കുന്നതിനായി ഓല, ഊബർ തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്സി സേവനദാതാക്കൾക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. നിയന്ത്രണങ്ങളെക്കുറിച്ച് ടാക്സി ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സെൻട്രൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, മറ്റ് താമസസൗകര്യങ്ങൾ എന്നിവ നിശ്ചിതമായി അടച്ചിടാനോ പുതിയ ബുക്കിങ്ങുകൾ നിയന്ത്രിക്കാനോ നിർദേശിച്ചതായി പൊലീസ് അറിയിച്ചു. ന്യൂഡൽഹി സ്റ്റേഷന് മുൻപിലുള്ള പഹാർഗഞ്ചിലെ ഹോട്ടൽ ഉടമകൾക്ക് പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കരുതെന്ന് നിർദേശം നൽകിയതായാണ് വിവരം.

ദേശീയ തലസ്ഥാനത്ത് വിന്യേചിച്ചിരിക്കുന്ന സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിന്റെ (CAPF) ആകെ അംഗബലം ഏകദേശം 26,000 ഉദ്യോഗസ്ഥരായി ഉയർന്നു. ഈ സുരക്ഷാ നടപടികളുടെ ഭാഗമായി ഹോം മിനിസ്ട്രി സി.എ.പി.എഫിന്റെ 221 അധിക കമ്പനികളെയാണ് അനുവദിച്ചിരിക്കുന്നത്. ഡൽഹി പോലീസിനൊപ്പം നിലവിലുണ്ടായിരുന്ന 110 സി.എ.പി.എഫ് കമ്പനികൾക്ക് പുറമെയാണിത്. സി.ആർ.പി.എഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്): പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡിലെ മുൻ നക്സൽ ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 85 കമ്പനികൾ (ഏകദേശം 7,000 മുതൽ 8,500 വരെ ഉദ്യോഗസ്ഥർ). ഔദ്യോഗിക ആയുധങ്ങൾ, ലഹള വിരുദ്ധ ഉപകരണങ്ങൾ, പൂർണ്ണമായ വെടിക്കോപ്പുകൾ എന്നിവയുമായാണ് ഇവരെ സജ്ജമാക്കിയിരിക്കുന്നത്.
SUMMARY: CJP campaigns for Gyanesh’s resignation; protest at Jantar Mantar today; massive security arrangements in Delhi.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബയോകോണിന്റെ മാതൃക; പൊതുഗതാഗതം തിരഞ്ഞെടുത്തത് 1,500-ലേറെ ജീവനക്കാർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം...

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തിൽ ബെംഗളൂരു ഡൽഹിക്കെതിരെ

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026–27 സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന...

പാനമയിൽ ശക്തമായ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

പാനമ സിറ്റി: പാനമയില്‍ വന്‍ ഭൂചലനം. മധ്യ അമേരിക്കയുടെ തെക്കന്‍ തീരങ്ങളില്‍...

വൻ മയക്കുമരുന്നു വേട്ട; 1.7 കിലോ എംഡിഎംഎ പിടികൂടി, മലയാളിയടക്കം 3 പേർ അറസ്റ്റിൽ

ബെംഗളൂരു: പഞ്ചാബില്‍ നിന്ന് കുറിയര്‍ വഴി എത്തിച്ച 1.58 കോടി രൂപയുടെ...

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ (www.sbma.org.in) ഉദ്ഘാടനം...

കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; 12 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ...

അടുത്ത പത്ത് വർഷത്തിൽ ബെംഗളൂരുവിൽ വൻ നഗരവികസന പദ്ധതി; 9 ടൗൺഷിപ്പുകൾ, പുതിയ മെട്രോ, മറ്റു പ്രധാന നഗരങ്ങളിലേക്ക് അർദ്ധ-അതിവേഗ റെയിൽ പാത 

ബെംഗളൂരു: ബെംഗളൂരുവിന്റെ അതിവേഗ നഗരവളര്‍ച്ചയും രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ബെംഗളൂരു മഹാനഗര...

Related Articles

Popular Categories