പാനമയിൽ ശക്തമായ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

പാനമ സിറ്റി: പാനമയില്‍ വന്‍ ഭൂചലനം. മധ്യ അമേരിക്കയുടെ തെക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. റെയില്‍, റോഡ് ഗതാഗതം താറുമാറായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. നിരവധി കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. എന്നാല്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മധ്യ-തെക്കന്‍ പനാമയിലെ പിറ്റാലോസ അരീബ എന്ന ചെറിയ പട്ടണത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.രങ്ങളില്‍ സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പനാമ സിറ്റിയില്‍ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തേയ്ക്ക് ഓടി. രാജ്യത്തുടനീളം 80 ലധികം തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മധ്യ അമേരിക്കയുടെ തെക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പുണ്ട്. ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള പാനമ സിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മെക്‌സിക്കോ മുതല്‍ പെറു വരെയുള്ള കിഴക്കന്‍ പസഫിക് തീരങ്ങളില്‍ സുനാമി തിരമാലകള്‍ അടിച്ചു വീശാന്‍ സാധ്യതയെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
SUMMARY; Strong earthquake in Panama; 7.7 magnitude recorded, tsunami warning issued.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബയോകോണിന്റെ മാതൃക; പൊതുഗതാഗതം തിരഞ്ഞെടുത്തത് 1,500-ലേറെ ജീവനക്കാർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം...

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തിൽ ബെംഗളൂരു ഡൽഹിക്കെതിരെ

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026–27 സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന...

വൻ മയക്കുമരുന്നു വേട്ട; 1.7 കിലോ എംഡിഎംഎ പിടികൂടി, മലയാളിയടക്കം 3 പേർ അറസ്റ്റിൽ

ബെംഗളൂരു: പഞ്ചാബില്‍ നിന്ന് കുറിയര്‍ വഴി എത്തിച്ച 1.58 കോടി രൂപയുടെ...

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ (www.sbma.org.in) ഉദ്ഘാടനം...

ഗ്യാനേഷിന്റെ രാജിക്കായി സിജെപി ഇറങ്ങുന്നു, ജന്തർമന്ദർ പ്രതിഷേധം ഇന്ന്; ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹം

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍...

കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; 12 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ...

Related Articles

Popular Categories