തിരുവനന്തപുരം: വിമുക്തഭടന്മാരെ സിവിലിയൻ തൊഴില്‍ മേഖലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ് – സർവീസ്മെൻ വെല്‍ഫെയർ’ ‘ഡയറക്‌ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ്’ (DGR) എന്നിവയുടെ നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2026 നവംബർ ആറിന് രാവിലെ ഏഴ് മണി മുതല്‍ തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്.
ഇന്ത്യൻ കരസേനാ, നാവികസേനാ, വ്യോമസേനാ എന്നിവിടങ്ങളില്‍ നിന്നുള്ള വിമുക്തഭടന്മാർക്ക്, സുരക്ഷ, ഐടി (IT), അഡ്മിനിസ്‌ട്രേഷൻ, ലോജിസ്റ്റിക്‌സ്, ആരോഗ്യം, എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ തൊഴിലുടമകളുമായി നേരിട്ട് ബന്ധപ്പെടാൻ ഈ തൊഴില്‍ മേള അവസരമൊരുക്കുന്നു. തൊഴിലുടമകള്‍ക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാനും, രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാരുടെ ബയോഡാറ്റകള്‍ (resumes) പരിശോധിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്താനും ഇതിലൂടെ സാധിക്കും.
കൂടാതെ, തൊഴില്‍ മേളയ്ക്കിടയില്‍ തന്നെ അഭിമുഖങ്ങളും തിരഞ്ഞെടുപ്പ് നടപടികളും ആസൂത്രണം ചെയ്യാനും, തൊഴിലുടമകളും ഉദ്യോഗാർത്ഥികളായ വിമുക്തഭടന്മാരും തമ്മില്‍ ഫലപ്രദമായ ആശയവിനിമയം നടത്താനും അവസരമൊരുങ്ങുന്നു. തൊഴിലുടമകള്‍ക്കും വിമുക്തഭടന്മാർക്കും
എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിമുക്തഭടന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയില്‍ പ്രവർത്തിക്കുന്ന ഒരു തൊഴില്‍ പ്ലാറ്റ്‌ഫോമാണിത്. രജിസ്‌ട്രേഷനുള്ള ലിങ്ക് DGR വെബ്‌സൈറ്റായ www.dgrindia.gov.in-ല്‍ ‘Job Fair’ എന്ന ബട്ടണിന് കീഴില്‍ ലഭ്യമാണ്. രജിസ്‌ട്രേഷൻ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. വിമുക്തഭടന്മാർക്കും (ESM) തൊഴിലുടമകള്‍ക്കും ഇത് സൗജന്യമാണ്.
SUMMARY: Mega Job Fair for Ex-Servicemen on November 6
















