കൊച്ചി: ആലുവയിലെ റിസോർട്ടില്‍ ഹാലോവിൻ പാർട്ടിയുടെ മറവില്‍ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമവും. പാർട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്സ് എന്നയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയിലാണ് നടപടി. പാർട്ടിയില്‍ പ്രായപൂർത്തിയാകാത്ത കൂടുതല്‍ പേർ പങ്കെടുത്തെന്നാണ് വിവരം. ഹാലോവീൻ പാർട്ടിയില്‍ മദ്യം വിളമ്പിയിരുന്നതായി വ്യക്തമായി. മറ്റു ലഹരികള്‍ ഉപയോഗിച്ചോ എന്നതിലും അന്വേഷണം ഉണ്ടാകും.
SUMMARY: 15-year-old girl subjected to sexual assault during a Halloween party in Aluva















