കൊച്ചി: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഡോക്റ്റർ ജോണ്സണ് കെ. വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും അത് നിരസിച്ചതാണ് മർദന പരാതി നല്കാൻ കാരണമെന്നും നടി അതുല്യ ചന്ദ്രയുടെ മൊഴി. ഡോക്റ്ററുടെ ഫോണ്‍ പിടിച്ചെടുത്തത് തെളിവു നശിപ്പിക്കാതിരിക്കാനാണെന്നും, ബന്ധുവായ പരാതിക്കാരി വഴി പോലീസിന് ഫോണ്‍ കൈമാറുകയായിരുന്നു ലക്ഷ്യമെന്നും പോലീസിന് മൊഴി നല്കി.
തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസില്‍ യുവനടിയെയും മറ്റു പ്രതികളായ നടൻ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവരെയും ഡോക്റ്ററെ മർദിച്ച പൊന്നുരുന്നിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
SUMMARY: The actress stated that a doctor offered her one crore rupees to settle a case of abuse; she alleged that she filed a complaint regarding the assault after refusing the offer















