കൊച്ചി: കൊച്ചിയിലെ ഡി ജെ പാർട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പോലീസിന് തിരിച്ചടി. പോലീസ് നോട്ടീസുകള്‍ റദ്ദാക്കി ഹൈക്കോടതി. ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ല. ഡിജെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണം. ശബ്ദമലിനീകരണമുണ്ടെങ്കില് പോലീസിന് ഇടപെടാമെന്നും ഹൈക്കോടതി.
റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഫീസ് അടച്ച് ഹോട്ടലിന് പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ബാർ ഹോട്ടലുകള്‍ 12 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നായിരുന്നു പോലീസ് നോട്ടീസ്. 15 ദിവസത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി നോട്ടീസ് നല്‍കാനാകില്ല.
SUMMARY: The High Court has quashed the notice issued by the police to impose restrictions on DJ parties in Kochi
















