റഷ്യന്‍ സൈനിക ചരക്കുവിമാനം സൈബീരിയയില്‍ തകര്‍ന്നുവീണു; 19 പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യന്‍ സൈനിക ചരക്കു വിമാനം തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ സൈബീരിയയിലെ കെമെറോവോ മേഖലയിലുള്ള യാഗുനോവോ ഗ്രാമത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 19 പേരും മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിന് പിന്നാലെ സ്ഥലത്ത് തീപിടിത്തമുണ്ടായെങ്കിലും രക്ഷാപ്രവര്‍ത്തകരെത്തി അണച്ചു.

സൈബീരിയയിലെ നോവോസിബിര്‍സ്‌കില്‍ നിന്ന് കാന്‍സ്‌കിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. മോസ്‌കോയില്‍ നിന്ന് ഏകദേശം 3,000 കിലോമീറ്റര്‍ (1,860 മൈല്‍) കിഴക്കായി, കെമെറോവോ മേഖലയിലെ യാഗുനോവോ ഗ്രാമത്തിന് സമീപമുള്ള ആളൊഴിഞ്ഞ വയലിലാണ് വിമാനം തകര്‍ന്നുവീണത്.

കെമെറോവോ പ്രാദേശിക തലസ്ഥാനത്തു നിന്നും കെമെറോവോ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ഈ അപകടസ്ഥലം സ്ഥിതിചെയ്യുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അപകടസ്ഥലത്തുനിന്ന് ഏകദേശം 500 മീറ്റര്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
ഇന്ധനച്ചോർച്ചയെ തുടർന്ന് വിമാനത്തിന്റെ നാല് എൻജിനുകളിലൊന്നിന് തീപിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന് പിന്നാലെ വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. ഇന്ധന സംവിധാനത്തിനുണ്ടായ കേടുപാടുകളും ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറും അപകടത്തിന് കാരണമായിരിക്കാമെന്ന് റഷ്യൻ വാർത്താമാധ്യമമായ ബാസ റിപ്പോർട്ട് ചെയ്തു.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വ്യോമയാന അപകട അന്വേഷണ കമ്മീഷനും പ്രത്യേക അന്വേഷണ സംഘവും പരിശോധന ആരംഭിച്ചു. അടിയന്തര രക്ഷാപ്രവർത്തന വിഭാഗങ്ങൾ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
SUMMARY: Russian military cargo plane crashes in Siberia; 19 people die tragically.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

24 ലക്ഷം വസ്തു ഉടമകൾക്ക് ആശ്വാസം; ഇ-ഖാത രേഖകള്‍ വാട്ട്‌സ്ആപ്പ് വഴി സൗജന്യമായി നൽകാൻ ജിബിഎ

ബെംഗളൂരു: നഗരത്തിലെ ഏകദേശം 24 ലക്ഷം വസ്തു ഉടമകൾക്ക് വാട്സ്ആപ്പിലൂടെ സൗജന്യമായി...

ശബരിമല തീർഥാടനം: ഹൈദരാബാദില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ശബരിമല മകരവിളക്ക് തീർഥാടന കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ഹൈദരാബാദിൽ നിന്ന്...

കർണാടക ആർടിസി ശബരിമല സ്പെഷ്യൽ സർവീസ് 28 മുതല്‍

ബെംഗളൂരു: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കർണാടക ആർടിസി ഏര്‍പ്പെടുത്തുന്ന ശബരിമല സ്പെഷ്യൽ...

കാറിനുള്ളിൽ വെടിയേറ്റ നിലയിൽ സ്ക്രാപ്പ് വ്യാപാരിയുടെ മൃതദേഹം

ബെംഗളൂരു: നഗരത്തിലെ മഞ്ചപ്പനഹള്ളി പാപ്പണ്ണ ലേഔട്ടിൽ കാറിനുള്ളിൽ സ്ക്രാപ്പ് വ്യാപാരിയെ വെടിയറ്റു...

ആ​പ്പി​ൾ, ഗൂ​ഗി​ൾ ഓൺലൈൻ സേവന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു

പ്രമുഖ ടെക് കമ്പനികളായ ആപ്പിളിന്റെയും ഗൂഗിളിന്റെയും പ്രധാന ഓൺലൈൻ സേവനങ്ങളിൽ വ്യാപകമായ...

പക്ഷിപ്പനി മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: പക്ഷിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ...

വിവിധ ആവശ്യങ്ങളുമായി ബെംഗളൂരു നഗരസഭാ ജീവനക്കാരുടെ കൂട്ട അവധി സമരം; പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

ബെംഗളൂരു: 29 ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ...

എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

Related Articles

Popular Categories