കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാൻഡര്‍ ലത്തീഫ് ഭട്ടിനെ വധിച്ചു

ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. സി.ആർ.പി.എഫ് ജവാന്മാർക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ പ്രധാനികളിലൊരാളാണ് ഇയാളെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍. സംയുക്ത സേന നടത്തിയ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനൊടുവിലാണ് ഭീകരനെ വധിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് പ്രദേശത്ത് ലത്തീഫ് ഭട്ടിന്റെ സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.

തുടർന്ന് തുടങ്ങിയ ഏറ്റുമുട്ടലിനിടെ ഇയാള്‍ സമീപത്തെ മുസ്‌ലിം ആരാധനാലയത്തില്‍ അഭയം തേടി. ഇവിടെനിന്ന് പുറത്തുവന്ന് കീഴടങ്ങാൻ സേന പലതവണ ആവശ്യപ്പെട്ടെങ്കിലും ഭീകരൻ തയ്യാറായില്ല. ആയുധം താഴെവെച്ച്‌ കീഴടങ്ങാനുള്ള നിർദേശം നിരസിച്ചതോടെയാണ് സേന വെടിയുതിർത്തത്. കീഴടങ്ങാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. ഏറ്റുമുട്ടലില്‍ ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാസേന അറിയിച്ചു.

രണ്ട് ദിവസം മുമ്പ് കുല്‍ഗാമില്‍ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളും നേരിട്ട് നേതൃത്വം നല്‍കിയതും ലത്തീഫ് ഭട്ടാണെന്നാണ് സേനയുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഇയാളുടെ ഒരു കൂട്ടാളിയെയും സുരക്ഷാസേന വധിച്ചിരുന്നു. ആക്രമണത്തിന് സഹായം നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.

സംഭവത്തില്‍ സുരക്ഷാസേനയെ സി.ആർ.പി.എഫ് മേധാവി അഭിനന്ദിച്ചു. കൊടുംതണുപ്പിലും ചില കാര്യങ്ങള്‍ തണുപ്പോടെ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന പരിഹാസരൂപത്തിലുള്ള പ്രതികരണമാണ് സി.ആർ.പി.എഫ് ഡി.ജി ജി.പി. സിംഗ് നടത്തിയത്. ‘ഓടാം, പക്ഷേ ഒളിക്കാനാവില്ല’ എന്നായിരുന്നു ജമ്മു കശ്മീർ പൊലീസിന്റെ പ്രതികരണം. മേഖലയില്‍ കൂടുതല്‍ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നതിനിടെ സുരക്ഷാ വിന്യാസവും ശക്തമാക്കിയിട്ടുണ്ട്.

SUMMARY: Encounter with security forces in Kulgam; Lashkar commander Latif Bhat killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍...

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി...

റഷ്യന്‍ സൈനിക ചരക്കുവിമാനം സൈബീരിയയില്‍ തകര്‍ന്നുവീണു; 19 പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യന്‍ സൈനിക ചരക്കു വിമാനം തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു....

24 ലക്ഷം വസ്തു ഉടമകൾക്ക് ആശ്വാസം; ഇ-ഖാത രേഖകള്‍ വാട്ട്‌സ്ആപ്പ് വഴി സൗജന്യമായി നൽകാൻ ജിബിഎ

ബെംഗളൂരു: നഗരത്തിലെ ഏകദേശം 24 ലക്ഷം വസ്തു ഉടമകൾക്ക് വാട്സ്ആപ്പിലൂടെ സൗജന്യമായി...

ശബരിമല തീർഥാടനം: ഹൈദരാബാദില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ശബരിമല മകരവിളക്ക് തീർഥാടന കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ഹൈദരാബാദിൽ നിന്ന്...

കർണാടക ആർടിസി ശബരിമല സ്പെഷ്യൽ സർവീസ് 28 മുതല്‍

ബെംഗളൂരു: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കർണാടക ആർടിസി ഏര്‍പ്പെടുത്തുന്ന ശബരിമല സ്പെഷ്യൽ...

കാറിനുള്ളിൽ വെടിയേറ്റ നിലയിൽ സ്ക്രാപ്പ് വ്യാപാരിയുടെ മൃതദേഹം

ബെംഗളൂരു: നഗരത്തിലെ മഞ്ചപ്പനഹള്ളി പാപ്പണ്ണ ലേഔട്ടിൽ കാറിനുള്ളിൽ സ്ക്രാപ്പ് വ്യാപാരിയെ വെടിയറ്റു...

Related Articles

Popular Categories