സുരക്ഷാ ഭീഷണി; സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നാല് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നവംബർ 30 ഉൾപ്പെടെയുള്ള ദിവസത്തേക്ക് പൂർണ്ണമായും നിർത്തിവച്ചിരിക്കുന്നത്.

നേരത്തെ ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ നവംബർ 21 വരെയും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ നവംബർ 30 വരെയും ഇൻഡിഗോ റദ്ദാക്കിയിരുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങൾ വഴി, സർവീസുകൾ റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. സാഹചര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്- ഇൻഡിഗോ വ്യക്തമാക്കി.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അകാസ എയര്‍ എന്നിവയും നവംബര്‍ അവസാനം വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ സൗദി ദേശീയ വിമാനക്കമ്പനികളായ സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈ നാസ് എന്നിവ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത് പ്രവാസി യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഈ രണ്ട് വിമാനക്കമ്പനികളും ജിദ്ദ കോഴിക്കോട് ഡയറക്ട് സര്‍വീസും ആരംഭിച്ചു.
SUMMARY: security threat; IndiGo cancels flights to and from Saudi Arabia till November 30

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ ടാക്സികളിൽ ഡിജിറ്റൽ മീറ്ററുകൾ നിർബന്ധമാക്കും -ഗതാഗത മന്ത്രി

ബെംഗളൂരു: ഓല, ഊബർ ഉൾപ്പെടെയുള്ള ആപ്പ് അധിഷ്ഠിത ടാക്സികൾക്കും ഡിജിറ്റൽ മീറ്റർ...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം; എല്ലാ ട്രെയിനുകള്‍ക്കും തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കും

തിരുവല്ല: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ...

കോഴിക്കോട് വീണ്ടും ഷിഗെല്ല; വടകരയിൽ നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ...

നന്ദി ഹിൽസിന് സമീപം കാറും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിന് സമീപം ദേശീയപാത 44-ൽ കാറും...

‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഒഡീഷയിൽ അതീവ ജാഗ്രത, ആറ് ജില്ലകളിൽ റെഡ് അലർട്ടും അവധിയും

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ (Akvan) ചുഴലിക്കാറ്റ് അതിതീവ്രമായി ശക്തിപ്രാപിക്കുന്ന...

സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ കർണാടക; കൂടുതൽ സ്കൂളുകളിലേക്ക് എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾ

ബെംഗളൂരു: സംസ്ഥാനത്തെ കൂടുതൽ സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി എൽ.കെ.ജി.,...

ത്രിവേണി അക്ഷയശ്രീ പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി...

കുന്ദലഹള്ളി കേരളസമാജം ശിശുദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കരിയർ...

Related Articles

Popular Categories