തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും കെഎസ്ആർടിസി ബസ് തടഞ്ഞുവെച്ച സംഭവവുമായി ബന്ധപ്പെട്ട് മുൻ ബസ് ഡ്രൈവർ യദു ആഭ്യന്തരമന്ത്രിയെ സമീപിച്ചു. ഈ കേസില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് യദു നിവേദനം നല്‍കിയത്. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണമല്ല പോലീസ് നടത്തിയതെന്നും, കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് ആവശ്യം.
മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും സഞ്ചരിച്ച വാഹനത്തിന് വഴി മാറിക്കൊടുക്കാത്തതിനെച്ചൊല്ലി നടുറോഡില്‍ ഉണ്ടായ തർക്കവും തുടർന്ന് ബസ് തടഞ്ഞുവെച്ച സംഭവവുമാണ് കേസിന് ആധാരം. തിരുവനന്തപുരത്തെ പാളയം ഭാഗത്ത് വെച്ച് വാഹനത്തിന് വഴി മാറിക്കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡിലെ വാക്കേറ്റത്തിലും ബസ് തടയുന്നതിലേക്കും നയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അപാകതകളുണ്ടെന്നും നിഷ്പക്ഷമായ പുനരന്വേഷണം അനിവാര്യമാണെന്നുമാണ് യദുവിന്റെ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
SUMMARY: Incident involving former Mayor Arya Rajendran blocking a KSRTC bus; Yadu submits a complaint to the Home Minister seeking a re-investigation
















