നെടുമുടി വേണുവും പി.ബാലചന്ദ്രനും അവസാനമായി ഒന്നിച്ച സിനിമ; ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: മലയാള സിനിമയ്ക്ക് നികത്താനാവാത്ത ശൂന്യത സമ്മാനിച്ചു കടന്നുപോയ നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാനമായി ഒന്നിച്ച ‘ഓറഞ്ച് മരങ്ങളുടെ വീട്’ നാളെ തിയേറ്ററുകളിലെത്തുന്നു. ദേശീയ പുരസ്കാര ജേതാവും രാജ്യത്തെ പ്രമുഖ ചലച്ചിത്രകാരനുമായ ഡോ.ബിജു സംവിധാനം ചെയ്ത ചിത്രം അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. പ്രകാശ് ബാരെ, ദീപൻ ശിവരാമൻ, ഗോവർദ്ധൻ , കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും ജയപ്രകാശ് കുളൂർ, ലാലി പി.എം, അനാർക്കലി മരക്കാർ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.

നഷ്ടപ്പെടുന്ന വേരുകളും, തലമുറകൾ തമ്മിലുള്ള സംഘർഷവും, പ്രകൃതിയുമായുള്ള ആത്മബന്ധവും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന റോഡ് മൂവി കൂടിയാണ് ചിത്രം. പ്രായമാകുന്ന മനുഷ്യരോട് നമ്മൾ എങ്ങനെ പെരുമാറുന്നു, അവരുടെ ഓർമകളെയും ആഗ്രഹങ്ങളെയും സ്വാതന്ത്ര്യത്തെയും എത്രമാത്രം മാനിക്കുന്നു എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത്.

മൂവി നൊമാഡ്‌സ്, സിലിക്കൺ മീഡിയ എന്നിവയുടെ ബാനറിൽ ഇൻവിസ് മൾട്ടിമീഡിയയുടേയും വിസ്റ്റ വി.എഫ്.എക്‌സിന്റെയും സിംഗപ്പൂർ കൈരളി ഫിലിം ഫോറത്തിന്റെയും സഹകരണത്തോടെയാണ് ചിത്രം അരങ്ങിലെത്തുന്നത്. സിറാജ് ഷാ, വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സഹ നിർമാതാവ്: എം.ജി രാധാകൃഷ്ണൻ ഉണ്ണിത്താൻ. ഛായാഗ്രഹണം: യദു രാധാകൃഷ്ണൻ, എഡിറ്റിങ്: ഡേവിസ് മാനുവൽ, കലാസംവിധാനം: അജയൻ വി. കാട്ടുങ്കൽ, സംഗീതം: സന്തോഷ് ചന്ദ്രൻ, പി.ആർ.ഒ: പി.ആർ. സുമേരൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്.
SUMMARY: Nedumudi Venu and P. Balachandran’s last film together; Dr. Biju’s ‘House of Orange Trees’ hits the theaters tomorrow

 

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍...

മുൻ മേയര്‍ ആര്യ രാജേന്ദ്രൻ കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവം; പുനരന്വേഷണം ആവശ്യപ്പെട്ട് യദു ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും കെഎസ്‌ആർടിസി...

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍...

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

ഡോക്ടറെ മര്‍ദ്ദിച്ചെന്ന ആരോപണം: യുവ നടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന്...

മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു; യുവതിയുടെ പങ്കാളി അറസ്റ്റില്‍

കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം...

മലേഷ്യയിലേക്ക് ഇനി വിസ നിര്‍ബന്ധം; ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം അവസാനിക്കുന്നു

ഡൽഹി: മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കുക.. പുതുവർഷം മുതല്‍...

Related Articles

Popular Categories