ശബരിമലദര്‍ശനം: പ്രതിദിനം 5000 പേര്‍ക്ക് കൂടി ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നവംബർ 21, 22 തീയതികളില്‍ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർദ്ധനവരുത്തും. ദർശനത്തിനായുള്ള സ്ലോട്ട് ബുക്കിങ്ങിന് അവസരം ലഭിക്കാത്ത ഭക്തജനങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

അതേസമയം, വണ്ടിപ്പെരിയാർ-സത്രം-പുല്‍മേട് കാനനപാതയുടെ ഭാഗമായ ഉരക്കുഴി മുതല്‍ കോടംപ്ലാവ് വരെയുള്ള ഭാഗത്ത് നൂറോളം പുതിയ വഴി വിളക്കുകള്‍ സ്ഥാപിച്ച്‌ കെ.എസ്.ഇ.ബി. താല്‍ക്കാലികമായി വയർവലിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏതാണ്ട് രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ ഇവ സ്ഥാപിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ അത്യാവശ്യം ചൂണ്ടിക്കാട്ടിയാല്‍ കൂടുതല്‍ വിളക്കുകള്‍ ഒരുക്കുമെന്ന് സന്നിധാനത്തെ കെ.എ‌സ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ കെ.എ.അശ്വനികുമാർ പറഞ്ഞു.

സന്നിധാനത്ത് കെ.എസ്.ഇ.ബി. ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത്. 24 മണിക്കൂറും വൈദ്യുതി ഇടമുറിയാതെ ലഭ്യമാക്കാൻ നേരത്തെ കെ.എസ്.ഇ.ബി യ്ക്ക് രണ്ടു ഫീഡറകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് മൂന്നാക്കി. ശബരി, സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ മൂന്ന് 11 കെ.വി. ഫീഡറുകള്‍ വഴി സന്നിധാനത്തേക്ക് വൈദ്യൂതി ലഭ്യമാക്കുന്നു. ഏതെങ്കിലും ഒരു ഫീഡർ തകരാറിലായാലും രണ്ടുഫീഡറുകള്‍ വഴി സന്നിധാനത്ത് മുഴുവൻ സമയത്തും വൈദ്യൂതിഎത്തും.

പമ്പയിലും സന്നിധാനത്തുമായി വിവിധ ഷിഫ്റ്റുകളിലായി കെ.എസ്.ഇ.ബിയുടെ 35 ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സന്നിധാനത്ത് നിലവിലുള്ളവ കൂടാതെ 100, 200 വാട്ട്‌സിന്റെ 500 എല്‍.ഇ.ഡി ലൈറ്റുകളും അധികമായി ഏർ്‌പ്പെടുത്തിയിട്ടുണ്ട്. ദേവസ്വംബോർഡിന്റെയും മറ്റ് വകുപ്പുകളുടെയും ആവശ്യമനുസരിച്ച്‌ 70 താല്‍ക്കാലിക കണ്ക്ഷനുകളും സന്നിധാനത്ത് നല്‍കിയിട്ടുണ്ട്.

വനംവകുപ്പും ദേവസ്വം ബോർഡും കാനനപാത തുറന്നുകൊടുത്തതോടെ ഇതുവഴി അയ്യപ്പൻമാർ എത്തിച്ചേർന്ന് തുടങ്ങിയിട്ടുണ്ട്. ലൈറ്റുകള്‍ സ്ഥാപിച്ചത് തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടും. കൂടാതെ സുരക്ഷയും ഉറപ്പാക്കാൻ കഴിയും. ലൈറ്റിങ് അടിയന്തരമായി പൂർത്തിയാക്കാൻ കഴിഞ്ഞ ദിവസം സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചിരുന്നു.

SUMMARY: Sabarimala Pilgrimage: Opportunity for an additional 5,000 people to have darshan daily

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാവേരി നദീജല തര്‍ക്കം: തമിഴ്നാടിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ഡല്‍ഹി: കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം കര്‍ണാടക തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്...

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരുക്ക്

വടക്കഞ്ചേരി: ദേശീയപാത തങ്കം ജങ്ഷന് സമീപം സർവീസ് റോഡില്‍ സ്വകാര്യ ബസും...

തൃ​ശൂ​രി​ൽ മി​ഠാ​യി തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തൃശൂര്‍: മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. പറപ്പൂക്കര പള്ളം തോട്ടുങ്ങല്‍...

ഫ്രാൻസിൽ 18 നില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

പാരിസ്: ഫ്രാൻസിൽ പാരിസിന് സമീപമുള്ള ഫോണ്ടനെ-സൂ-ബ്വായിൽ (Fontenay-sous-Bois) 18 നിലകളുള്ള പാർപ്പിട...

മയില്‍പ്പീലി യങ് സ്കോളര്‍ഷിപ്പ്: പരീക്ഷ നടത്താൻ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: മയില്‍പ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരീക്ഷ...

കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് നവംബര്‍ 26ന് ഭാഗികമായി റദ്ദാക്കി

കണ്ണൂർ: സേലം ഡിവിഷനിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂർ-കോയമ്പത്തൂർ (16607), കോയമ്പത്തൂർ-കണ്ണൂർ...

വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര തിറമഹോത്സവം ഡിസംബർ 14, 15 തിയ്യതികളിൽ

ബെംഗളൂരു: മാഗഡി റോഡ്‌ ബേഡരഹള്ളി വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിറമഹോത്സവം...

സമരം കടുപ്പിച്ച്‌ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍: തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: എല്‍പിഎസ്ടി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന...

Related Articles

Popular Categories