കാവേരി നദീജല തര്‍ക്കം: തമിഴ്നാടിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ഡല്‍ഹി: കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം കര്‍ണാടക തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി. ഏകദേശം 11 ടിഎംസി വെള്ളം അധികമായി അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യമാണ് തള്ളിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തമിഴ്നാടിന് ലഭിക്കേണ്ട ജലവിഹിതത്തില്‍ 11.719 ടിഎംസി അടി കുറവുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വാദം.

ഒക്ടോബര്‍ ആറുവരെയുള്ള കണക്കനുസരിച്ചാണ് ഈ കുറവ് ചൂണ്ടിക്കാട്ടിയത്. കാവേരിയില്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കര്‍ണാടക വിട്ടുനല്‍കുന്നില്ലെന്നും തമിഴ്നാട് ആരോപിച്ചിരുന്നു. ഈ ആവശ്യം തള്ളിയാണ് സുപ്രിംകോടതി വിധി. കാവേരി ജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം പ്രതിവര്‍ഷം 64 ടിഎംസി വെള്ളത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് തമിഴ്നാടിന്റെ വാദം. എന്നാല്‍ മഴക്കുറവും അണക്കെട്ടുകളിലെ ജലലഭ്യതയിലെ കുറവും ചൂണ്ടിക്കാട്ടി കര്‍ണാടക ജലവിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെയും കാവേരി ജല നിയന്ത്രണ സമിതിയുടെയും നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കുടിശ്ശിക ജലം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചത്. തമിഴ്നാടിന്റെ രണ്ട് അപേക്ഷകളാണ് കോടതി തള്ളിയത്. വെള്ളിയാഴ്ച തന്നെ സമര്‍പ്പിച്ച മൂന്നാമത്തെ അപേക്ഷയും തള്ളുകയാണെന്ന് ജസ്റ്റിസ് വിക്രം നാഥ് വാക്കാല്‍ വ്യക്തമാക്കി. നിരന്തരം അപേക്ഷ സമര്‍പ്പിക്കുന്നതില്‍ തമിഴ്‌നാടിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

SUMMARY: Cauvery River Water Dispute: Setback for Tamil Nadu in Supreme Court

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമലദര്‍ശനം: പ്രതിദിനം 5000 പേര്‍ക്ക് കൂടി ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് നവംബർ 30 വരെ...

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരുക്ക്

വടക്കഞ്ചേരി: ദേശീയപാത തങ്കം ജങ്ഷന് സമീപം സർവീസ് റോഡില്‍ സ്വകാര്യ ബസും...

തൃ​ശൂ​രി​ൽ മി​ഠാ​യി തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തൃശൂര്‍: മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. പറപ്പൂക്കര പള്ളം തോട്ടുങ്ങല്‍...

ഫ്രാൻസിൽ 18 നില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

പാരിസ്: ഫ്രാൻസിൽ പാരിസിന് സമീപമുള്ള ഫോണ്ടനെ-സൂ-ബ്വായിൽ (Fontenay-sous-Bois) 18 നിലകളുള്ള പാർപ്പിട...

മയില്‍പ്പീലി യങ് സ്കോളര്‍ഷിപ്പ്: പരീക്ഷ നടത്താൻ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: മയില്‍പ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരീക്ഷ...

കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് നവംബര്‍ 26ന് ഭാഗികമായി റദ്ദാക്കി

കണ്ണൂർ: സേലം ഡിവിഷനിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂർ-കോയമ്പത്തൂർ (16607), കോയമ്പത്തൂർ-കണ്ണൂർ...

വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര തിറമഹോത്സവം ഡിസംബർ 14, 15 തിയ്യതികളിൽ

ബെംഗളൂരു: മാഗഡി റോഡ്‌ ബേഡരഹള്ളി വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിറമഹോത്സവം...

സമരം കടുപ്പിച്ച്‌ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍: തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: എല്‍പിഎസ്ടി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന...

Related Articles

Popular Categories