റിയാദിലെ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ സിറ്റിയിൽ വീണ്ടും ആക്രമണം; 2 ഇന്ത്യക്കാരടക്കം 11 പേർക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും ഉയരമേറിയ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ സിറ്റി ടവറിന് നേരേ വീണ്ടും ഹൂത്തി ആക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരുക്കേറ്റു. രണ്ട് സൗദി സ്വദേശികളും നാല് ഈജിപത് സ്വദേശികളും മൂന്ന് നേപ്പാൾ സ്വദേശികളും പരിക്കേറ്റവരിലുണ്ട്.

ഭീരുത്വപരമായ ആക്രമണമാണ് ഉണ്ടായതെന്നും ബന്ധപ്പെട്ട ഏജൻസികൾ സ്ഥലത്തെത്തി പരിശോധന നടത്തുകയാണെന്നും സഖ്യസേന വക്താവ് തുർക്കി അൽ മാലികി എക്‌സിൽ അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കെട്ടിടത്തിനും പരിസരത്തുമുണ്ടായ നാശനഷ്‌ടം വിലയിരുത്താനും നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാംതവണയാണ് റിയാദിലെ സുപ്രധാന സാമ്പത്തിക കേന്ദ്രത്തിനുനേരെ ആക്രമണമുണ്ടാകുന്നത്. ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ടവറിനും സമീപ കെട്ടിടങ്ങൾക്കും വ്യാഴാഴ്‌ച ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ, കിങ്‌ അബ-്‌ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിനെ സൈനിക ലക്ഷ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ പിന്തുണയുള്ള ഹൂതികൾ രംഗത്തെത്തുകയും അവിടെനിന്ന്‌ ആളുകൾ മാറിനിൽക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
SUMMARY:Another attack at King Abdullah Financial City in Riyadh; 11 people, including 2 Indians, injured.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027 പകുതിയോടെ; പരീക്ഷണ ഓട്ടം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി ഇടനാഴിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ നവീകരണവും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന...

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

Related Articles

Popular Categories