ഡല്‍ഹിയില്‍ കഫേ പാര്‍ട്ടിക്കിടെ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലെ കഫേയിൽ വെച്ചുനടന്ന രാത്രി പാർട്ടിക്കിടെ 22കാരിക്ക് കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ആറ് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇതിൽ രണ്ട് പുരുഷന്മാർ ചേർന്ന് പീഡിപ്പിക്കുകയും മറ്റ് സഹപ്രവർത്തകർ അതിന് ഒത്താശ ചെയ്തെന്നുമാണ് യുവതിയുടെ പരാതി.

കര്‍കഡൂമയിലെ ക്രോസ് റിവര്‍ മാളിലുള്ള കഫേ സുല്‍ത്താന എന്ന കഫേയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ഇതേ കഫേയില്‍ ജോലി ചെയ്യുന്ന മറ്റ് ഏഴ് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് യുവതി പ്രീത് വിഹാറിലെ കഫേയിലെത്തിയത്. രാത്രി 11.30ന് അടയ്ക്കുന്ന കഫേയുടെ താക്കോല്‍ ജീവനക്കാരിലൊരാളുടെ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ച് കഫേ വീണ്ടും തുറന്നാണ് പാര്‍ട്ടി നടത്തിയത്.

സംഘം കഫേയില്‍ ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തതായി പോലീസ് പറയുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഘം കഫേയില്‍നിന്ന് മടങ്ങിയത്. പിന്നാലെ രണ്ട് പുരുഷ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. മറ്റ് സഹപ്രവര്‍ത്തകര്‍ പീഡനത്തിന് ഒത്താശ ചെയ്തതായും യുവതി ആരോപിച്ചു. സംഭവത്തില്‍ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ആറ് പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.

സംഭവം നടന്ന ഉടന്‍ യുവതി പോലീസ് സ്റ്റേഷനിലെത്തിയിരുന്നില്ല എന്നതാണ് പ്രാഥമിക വിവരം. ഒരു പുരുഷ സുഹൃത്തിനും രണ്ട് സ്ത്രീകള്‍ക്കുമൊപ്പം വാഹനത്തില്‍ പോകുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 5.45ഓടെയാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിലും രേഖപ്പെടുത്തും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും . ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ഈസ്റ്റ് ഡൽഹി ഡിസിപി രാജീവ് കുമാർ അറിയിച്ചു.

SUMMARY: Complaint filed alleging gang-rape of a 22-year-old woman during a cafe party in Delhi; three arrested.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദിലെ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ സിറ്റിയിൽ വീണ്ടും ആക്രമണം; 2 ഇന്ത്യക്കാരടക്കം 11 പേർക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും ഉയരമേറിയ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ...

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027 പകുതിയോടെ; പരീക്ഷണ ഓട്ടം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി ഇടനാഴിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ നവീകരണവും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന...

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

Related Articles

Popular Categories